തിരുവനന്തപുരം: വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ അന്വേഷണ സംഘം മുഖ്യമന്ത്രി പിണറായി വിജയൻറെ മൊഴിയെടുക്കും.
ഇരയായി മുഖ്യമന്ത്രിയെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ കേസില്‍ സാക്ഷിയാക്കും.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫസീന്‍ മജീദ് , നവീന്‍കുമാര്‍ സുനിത് നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് വധശ്രമം ഗൂഡാലോചന എന്നില ഉൾപ്പെട്ട വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
ALSO READ: വിമാന പ്രതിഷേധം: തെരുവിൽ ഏറ്റുമുട്ടി സിപിഎമ്മും കോൺഗ്രസും; കെപിസിസി ആസ്ഥാനത്ത് കല്ലേറ്
നിലവില്‍ വിശ്രമത്തിലുള്ള മുഖ്യമന്ത്രി അസുഖം ഭേദമായ ശേഷമാകും കേസിൽ മൊഴിയെടുക്കാനായി സമയം അനുവദിക്കുക. യാത്രാക്കരുടെ മൊഴി കൂടിയാകുമ്പോള്‍ കേസിന് അത് കൂടുതൽ ബലം നല്‍കുമെന്ന് വിലയിരുത്തുന്നു. വിമാനത്തിലെ 48 യാത്രക്കാരില്‍ പത്തോളം പേരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയതെന്നാണ് ആക്ഷേപം.
കേസിൽ അനുകൂലമൊഴി മാത്രം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നു. യൂത്ത് കോണ്‍ഗ്രസ്‌കാരെ ആക്രമിച്ചെന്ന പരാതിയില്‍ ഇ പി ജയരാജനെതിരെ പത്തോളം പരാതികള്‍ ഡിജിപിയ്ക്ക് നല്‍കിയിട്ടും കേസെടുത്തിട്ടില്ലെന്ന് പ്രതിപക്ഷവും പരാതി ഉന്നയിക്കുന്നുണ്ട്.
കേസില്‍ ഇ പിക്കെതിരായി ലഭിച്ച പരാതികള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്ക ഡിജിപി നല്‍കിയിട്ടും തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉണ്ട്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ തള്ളി വീഴ്ത്തി. മദ്യപിച്ച് ലക്കുകെട്ട യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ഇപി ജയരാജൻ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...