Kerala flood alert updates: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ; യുഡിഎഫ് പ്രവർത്തകർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങുമെന്ന് വിഡി സതീശൻ

Kerala flood alert: മുഖ്യമന്ത്രിയെ വിളിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 12:53 PM IST
  • യു ഡി എഫ് പ്രവർത്തകർ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങും
  • രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകും
  • മുഖ്യമന്ത്രിയെ വിളിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു
Kerala flood alert updates: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ; യുഡിഎഫ് പ്രവർത്തകർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: അതിശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ദുരിതം തുടരുന്ന സാഹചര്യത്തിൽ സർക്കാർ നടപ്പാക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യു ഡി എഫ് പ്രവർത്തകർ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങും. രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകും. മുഖ്യമന്ത്രിയെ വിളിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

വിഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയിൽ പലയിടത്തും വീടുകളും കൃഷിയും നശിച്ചു.പുഴകൾ കരകവിഞ്ഞൊഴുകുന്നു. കടൽ പ്രുഷുബ്ദമാണ്. ഉരുൾ പൊട്ടൽ ഭീക്ഷണി നിലനിൽക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കണം. അനാവശ്യ യത്രകൾ ഒഴിവാക്കണം. ഈ മഴ ദിനങ്ങളിൽ ജീവഹാനിയും  കൂടുതൽ നാശനഷ്ടങ്ങളും ഉണ്ടാകാതെ നോക്കാം.

ALSO READ: Kerala flood alert updates: സംസ്ഥാനത്ത് അതിതീവ്ര മഴ; പ്രളയ സാധ്യത മുന്നറിയിപ്പ്, പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകും.  മഴക്കെടുതിയിൽ കഷ്ട്ടപ്പെടുന്നവരെ സഹായിക്കാൻ കോൺഗ്രസ് , യു.ഡി എഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണം.സർക്കാർ സംവിധാനങ്ങൾ അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പു വരുത്തുകയും വേണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News