Omicron | ഒമിക്രോണിനെതിരെ അതീവ ജാ​ഗ്രതയിൽ കേരളം; കോവിഡ് വിദ​ഗ്ധസമിതി നാളെ യോ​ഗം ചേരും

വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്തും ജാ​ഗ്രത ശക്തമാക്കിയത്.

Written by - Zee Hindustan Malayalam Desk | Last Updated : Nov 28, 2021, 08:16 PM IST
  • വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവരും ഏഴ് ദിവസം ക്വാറന്റൈൻ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്
  • രണ്ടാം ഡോസ് വാക്‌സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടു
  • കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണം നടത്തണമെന്നും നിർദേശമുണ്ട്
  • വിദേശത്ത് നിന്ന് പുറപ്പെടുന്നതിന് മുൻപും എത്തിക്കഴിഞ്ഞും ക്വാറന്റൈൻ കഴിഞ്ഞും ആർടിപിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്
Omicron | ഒമിക്രോണിനെതിരെ അതീവ ജാ​ഗ്രതയിൽ കേരളം; കോവിഡ് വിദ​ഗ്ധസമിതി നാളെ യോ​ഗം ചേരും

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ (Omicron) കേരളത്തിൽ അതീവ ജാ​ഗ്രത. നാളെ കോവിഡ് വിദഗ്ധസമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്തും ജാ​ഗ്രത (High alert) ശക്തമാക്കിയത്.

വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവരും ഏഴ് ദിവസം ക്വാറന്റൈൻ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടു. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണം നടത്തണമെന്നും നിർദേശമുണ്ട്.

ALSO READ: Omicron Covid Variant | ഓസ്ട്രേലിയയിലും ഒമിക്രോൺ വകഭേദം; ലോകം വീണ്ടും ആശങ്കയിൽ

വിദേശത്ത് നിന്ന് പുറപ്പെടുന്നതിന് മുൻപും എത്തിക്കഴിഞ്ഞും ക്വാറന്റൈൻ കഴിഞ്ഞും ആർടിപിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ ജനസംഖ്യയുടെ 96 ശതമാനവും ആദ്യ ഡോസും 63 ശതമാനം പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകളാണ് പരിശോധിച്ചത്.

ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം; രോഗം പിടിച്ച് നിർത്താൻ ലോകം നെട്ടോട്ടം ഓടുന്നു

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,218 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4675 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 257 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 47,001 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 4350 പുതിയ രോഗികളില്‍ 3715 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 547 പേര്‍ ഒരു ഡോസ് വാക്‌സിനും 1964 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1204 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ALSO READ: Omicron covid variant | ന്യൂയോർക്കിൽ കോവിഡ് കേസുകളിൽ വർധന; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 140 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,838 ആയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News