കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഉടൻ നടപടി വേണമെന്ന് ഹൈക്കോടതി (High court). ഇക്കാര്യത്തിൽ ചൊവ്വാഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണം. കേസ് പരിഗണിക്കുന്നതിനിടെ ബിവറേജസ് കോർപ്പറേഷനെയും (Beverages corporation) കോടതി രൂക്ഷമായി വിമർശിച്ചു.
ബെവ്‌കോയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നിതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. എക്സൈസ് കമ്മിഷണർ അനന്തകൃഷ്ണൻ, ബെവ്‌കോ എംഡി എന്നിവർ കോടതിയിൽ ഹാജരായി. ഇന്നലെ കോടതി ഇടപെടത്തോടെ പോലീസ് ആളുകളെ നിയന്ത്രിച്ചു തുടങ്ങി എന്ന് തൃശ്ശൂരിലെ ഹർജിക്കാരൻ പറഞ്ഞു. പോലീസുകാർ കോടതി ഉത്തരവ് (Court order) വായിച്ചിട്ടുണ്ടോ എന്ന് സംശയമാണെന്ന് കോടതി പറഞ്ഞു.
കല്യാണത്തിനും മരണത്തിനും ആളുകളെ നിയന്ത്രിക്കുമ്പോൾ മദ്യശാലകള്‍ക്ക് മുന്നിൽ ആൾക്കൂട്ടമാണെന്ന് കോടതി കുറ്റപ്പെടുത്തി.
ഇന്ത്യയിലെ കൊവിഡ് നിരക്കിൽ മൂന്നിലൊന്ന് കേരളത്തിലാണെന്ന് കോടതി പറഞ്ഞു. കല്യാണത്തിന് 10 പേർക്കും മരണത്തിന് 20 പേർക്കും മാത്രമേ പങ്കെടുക്കാവൂ. എന്നാൽ മദ്യശാലകൾക്ക് മുന്നിൽ എത്ര പേർ വേണമെങ്കിലും ആകാമെന്നതാണ് സ്ഥിതി.
മദ്യശാലകൾക്ക് മുന്നിൽ ഒരു തരത്തിലുള്ള സാമൂഹ്യഅകലവും പാലിക്കപ്പെടുന്നില്ല. മദ്യവിൽപ്പനയുടെ കുത്തക സർക്കാരിനാണ്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ (Basic facilities) ഒരുക്കുന്നില്ല. ജനങ്ങളെ ഇതില്‍ കുറ്റം പറയാന്‍ കഴിയില്ല. ജനങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ല. അപ്പോൾ വേണ്ട സൗകര്യം ഒരുക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്ക് പ്രധാനം.
ALSO READ: Gold Smuggling Case: ജാമ്യാപേക്ഷയുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ
സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് നല്‍കുകയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഇങ്ങനെ കൂടി നില്‍ക്കുന്ന ആളുകളിലൂടെ രോഗം പകരാനുള്ള സാധ്യതയില്ലേ. ക്യൂവിൽ നിൽക്കുന്നവർക്ക് കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് പറയാനാകുമോയെന്നും കോടതി ചോദിച്ചു.
എത്രയും പെട്ടെന്ന് കാര്യങ്ങളിൽ നടപടി ഉണ്ടാകണമെന്ന് എക്സൈസ് കമ്മിഷണർക്കും ബെവ്കോ എംഡിക്കും കോടതി നിർദ്ദേശം നൽകി. മദ്യം വാങ്ങാൻ എത്തുന്നവരുടെ വ്യക്തിത്വം ബെവ്‌കോ പരിഗണിക്കണം. എന്തോ നിരോധിത വസ്തു വിൽക്കുന്നത് പോലെയാണ് മദ്യവിൽപ്പനയെന്നും കോടതി വിമർശിച്ചു.
ALSO READ: ഐഷ സുൽത്താനയുടെ ഹർജി തള്ളി; അന്വേഷണം പ്രാരംഭഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
മദ്യശാലകൾക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. കൊവിഡ് സമയത്ത് മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കേ മദ്യശാലകൾക്ക് മുന്നിൽ ഇത്തരം സമീപനം പാടില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. കൊവിഡ് മാർഗനിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് കോടതി കർശന നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.