കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ (Fazal murder) തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് പ്രവർത്തകരാണെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ അബ്ദുൽ സത്താർ ആണ് ഹൈക്കോടതിയെ (High court) സമീപിച്ചത്.
സിബിഐ പ്രത്യേക സംഘത്തിനാണ് കേസിന്റെ തുടരന്വേഷണ ചുമതല. ഫസലിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആർഎസ്എസ് പ്രവർത്തകനായ സുബീഷാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. കൂത്തുപറമ്പിലെ മോഹനൻ വധവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് സുബീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ALSO READ: മുൻ കേന്ദ്ര മന്ത്രി കുമരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ
സുബീഷിന്റെ കൂട്ടുപ്രതിയായ ഷിനോജും ഫസൽ വധക്കേസിന് (Murder case) പിന്നിൽ ആർഎസ്എസ് ആണെന്ന് സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് ഇരുവരും മൊഴിമാറ്റി. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് ഫസലിന്റെ സഹോദരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. സുബീഷ് മൊഴിമാറ്റിയത് പൊലീസിന്റെ സമ്മർദ്ദം മൂലമാണെന്നും ഹർജിയിൽ പറയുന്നു.
ഹർജി അംഗീകരിച്ച കോടതി തുടരന്വേഷണത്തിന് സിബിഐ പ്രത്യേക സംഘത്തിന് നിർദേശം നൽകുകയായിരുന്നു. 2006 ഒക്ടോബർ 22ന് പുലർച്ചെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഫസൽ വെട്ടേറ്റ് മരിച്ചത്. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ളവരെ പ്രതികളാക്കി 2012 ജൂൺ 12നാണ് സിബിഐ (CBI) കുറ്റപത്രം സമർപ്പിച്ചത്.
ALSO READ: Dilip Kumar: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ അന്തരിച്ചു
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്ന ആവശ്യം സിബിഐ കോടതി നേരത്തെ തള്ളിയിരുന്നു. കേസിൽ തങ്ങൾ സമർപ്പിച്ച കുറ്റപത്രത്തിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചതായി സമർഥിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നായിരുന്നു സിബിഐയുടെ വാദം. ഫസലിന്റെ സഹോദരൻ സത്താർ പ്രതികൾക്കൊപ്പം ചേർന്നതിന്റെ തെളിവാണ് തുടരന്വേഷണ ഹർജിയെന്നും സിബിഐ നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. ഫസലിന്റെ ഭാര്യയുടെ പരാതിയുടെ കൊലപാതക കേസ് സിബിഐക്ക് കൈമാറിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA