Cial Drone Issue: ഡ്രോണുകൾ വിമാനങ്ങൾക്ക് ഭീക്ഷണി, സിയാൽ പോലീസിൽ പരാതി നൽകി

ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 0484 2610001 എന്ന നമ്പരില്‍ വിളിച്ച്‌ അറിയിക്കാന്‍ പൊതുജനങ്ങളോട് സിയാല്‍ അഭ്യര്‍ഥിച്ചു

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 06:08 PM IST
  • ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 0484 2610001 എന്ന നമ്പരില്‍ വിളിച്ച്‌ അറിയിക്കാന്‍ പൊതുജനങ്ങളോട് സിയാല്‍ അഭ്യര്‍ഥിച്ചു.
  • 2021ലെ അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം റൂള്‍ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലായം രാജ്യത്തെ വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളിൽ നിര്‍ദേശം നല്‍കിയിരുന്നു.
  • ഒാൺലൈൻ വെബ് സൈറ്റുകളിൽ ഡ്രോണുകൾ വളരെ കുറഞ്ഞ വിലക്ക് ലഭ്യമാണ്.
Cial Drone Issue: ഡ്രോണുകൾ വിമാനങ്ങൾക്ക് ഭീക്ഷണി, സിയാൽ പോലീസിൽ പരാതി നൽകി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലൂടെ പറക്കുന്ന ഡ്രോണുകൾ വിമാനങ്ങൾക്ക് ഭീക്ഷണി ആകുന്നുവെന്ന് കാണിച്ച് സിയാൽ പോലീസിൽ പരാതി നൽകി. ഡ്രോണുകൾ എയർപോർട്ടിന് മുകളിലൂടെ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 0484 2610001 എന്ന നമ്പരില്‍ വിളിച്ച്‌ അറിയിക്കാന്‍ പൊതുജനങ്ങളോട് സിയാല്‍ അഭ്യര്‍ഥിച്ചു. ജമ്മുവിലടക്കമുള്ള ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സിയാലിൻറെ തീരുമാനം.

ALSO READ: Zika Virus: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

2021ലെ അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം റൂള്‍ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലായം രാജ്യത്തെ വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളിൽ നിര്‍ദേശം നല്‍കിയിരുന്നു.  ഇന്ത്യയിലേയ്ക്ക് ഡ്രോണ്‍ ഇറക്കുമതി ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും കച്ചവടം നടത്തുന്നതിനും ഡിജിസിഎയുടെ അനുമതി ആവശ്യമാണ്.

അതേസമയം ഒാൺലൈൻ വെബ് സൈറ്റുകളിൽ ഡ്രോണുകൾ വളരെ കുറഞ്ഞ വിലക്ക് ലഭ്യമാണ്. നിരവധി ഫോട്ടോ സ്റ്റുഡിയോകൾ,ഫിലിം പ്രൊഡക്ക്ഷൻ കമ്പനികൾ, സ്വകാര്യ വ്യക്തികളടക്കം ഡ്രോണുകൾ രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News