ജൂലൈ 2 അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ സഹകരണ ദിനാഘോഷങ്ങളുടെ ഭാഗമായി ഇക്കൊല്ലത്തെ സഹകരണ അവാർഡുകൾ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച സഹകരണ സംഘത്തിനുള്ള ഒന്നാം സ്ഥാനം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം നേടി.
ഏറ്റവും കുറഞ്ഞ നിരക്കിൽ ഭവന വായ്പകൾ ലഭ്യമാക്കുക മാത്രമല്ല, വായ്പ എടുത്ത ഒരംഗം ഏതെങ്കിലും സാഹചര്യത്തിൽ മരണപ്പെട്ടാൽ അയാളുടെ വായ്പാ ബാക്കി പൂർണ്ണമായും എഴുതി തള്ളുന്ന സംഘം എന്ന പ്രത്യേകതയും, CARE PLUS, CARE, CPAS, എല്ലാ അംഗങ്ങൾക്കും 20 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പരിരക്ഷ ഉൾപ്പെടെ സംഘം നടത്തി വരുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ അവാർഡ്.
സഹകാരികളുടേയും, സംഘം ജീവനക്കാരുടേയും ആത്മാർത്ഥമായ പിന്തുണയും സഹകരണവുമാണ് ഇത്തരം ഒരു അംഗീകാരം ലഭിക്കാൻ സാഹചര്യം ഒരുക്കിയത്. ഈ മികവിന്റെ അംഗീകാരം നമുക്ക് കൂടുതൽ മികവിലേക്ക് കുതിക്കാൻ പ്രചോദനമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...