Covid 19; PSC ജൂൺ മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

ജൂൺ മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പി എസ് സി അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : May 17, 2021, 01:45 PM IST
  • പി എസ് സി പരീക്ഷകൾ മാറ്റിവച്ചു
  • കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
  • ജൂൺ മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പി എസ് സി അറിയിച്ചു
  • പുതുക്കിയ തീയതി പിന്നീട് അറിയിക്കും
Covid 19; PSC ജൂൺ മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

തിരുവനന്തപുരം: പി എസ് സി പരീക്ഷകൾ മാറ്റിവച്ചു. കൊവിഡ് (Covid) വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജൂൺ മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പി എസ് സി (PSC) അറിയിച്ചു. മെയ് മാസത്തിൽ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം, ജൂണിൽ നടത്താനിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. ജൂണിൽ നടത്താനിരുന്ന പരീക്ഷ ഒക്ടോബർ പത്തിലേക്കാണ് മാറ്റിയത്. 

കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ (Triple Lockdown) തുടരുകയാണ്. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്ന ജില്ലകളുടെ അതിർത്തികൾ അടച്ചു. നാല് ജില്ലകളിലും കർശന നിയന്ത്രണങ്ങളും നിലവിൽ വന്നു. അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ‍ഉപയോ​ഗിച്ചാണ് പരിശോധന നടത്തുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളെ പല സോണുകളായി തിരിച്ച് ഉയർന്ന പൊലീസ് (Police) ഉദ്യോ​ഗസ്ഥരെ സുരക്ഷാ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ പാലിക്കാതിരുന്നാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരും. മാസ്ക് ധരിക്കുന്നത് അടക്കമുള്ള കൊവിഡ് പ്രതിരോധ മാർ​ഗങ്ങൾ കർശനമായി പാലിക്കണം.

ALSO READ: Triple Lockdown : എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ, അറിയാം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ

അടിയന്തരഘട്ടത്തിൽ പാസുവാങ്ങി വേണം യാത്ര ചെയ്യാൻ. പ്ലംബർമാര‍്, ഇലക്ട്രീഷ്യൻമാർ മുതലായവർക്കും അടിയന്തരഘട്ടത്തിൽ പാസുവാങ്ങി യാത്രചെയ്യാം. വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതിയുണ്ട്. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ടാക്സികൾ ക്രമീകരിക്കാൻ അനുവദിക്കും. ഭക്ഷണം എത്തിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് വാർഡ് സമിതികൾ നേതൃത്വം നൽകണം. മരുന്നുകട, പെട്രോൾ പമ്പ് എന്നിവ തുറക്കുന്നതിന് അനുമതിയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News