Kerala Rains: വരും മണിക്കൂറുകളിൽ മഴ ശക്തമാകും; 7 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ജൂൺ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തേ മുന്നറിയിപ്പ് ഉണ്ടായിരുന്നു. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 17, 2022, 08:06 PM IST
  • അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
  • മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നും മുന്നറിയിപ്പ് ഉണ്ട്.
  • തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala Rains: വരും മണിക്കൂറുകളിൽ മഴ ശക്തമാകും; 7 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മണിക്കൂറുകളിൽ മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  ഇടുക്കി, കോട്ടയം, എറണാകുളം എന്നീ  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നും മുന്നറിയിപ്പ് ഉണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ജൂൺ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തേ മുന്നറിയിപ്പ് ഉണ്ടായിരുന്നു. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളത്. ഇത് പ്രകാരം ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ ജൂൺ 18ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Also Read: Madhu Murder Case: മധു വധക്കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു,മധുവിൻറെ അമ്മ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്

കൂടാതെ മത്സ്യത്തൊഴിലാളികൾ കേരള കർണാടക തീരങ്ങളിൽ ജൂൺ 21 വരെ കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്തും 21 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. 

SSLC Result 2022: ചെറിയ വരുമാനം, വാടക വീട്, അന്യദേശം; ഒന്നും തടസമായില്ല നേപ്പാളിന്‍റെ സ്വന്തം മകൾക്ക് ഈ വിജയം നേടാൻ

നേപ്പാൾ സ്വദേശിയായ പെൺകുട്ടിക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം. നേപ്പാൾ സ്വദേശികളായ ദീപക് സിംഗിന്‍റെയും രാജേശ്വരിയുടെയും മകൾ ആരതിയാണ് ഒമ്പത് എപ്ലസുമായി മികച്ചവിജയം കരസ്ഥമാക്കിയത്. രാമപുരം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനിയാണ് ആരതി.

ദീപക് സിംഗിന്‍റെ പിതാവ് വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ജോലി ചെയ്തിരുന്നു. അങ്ങനെയാണ് ഈ കുടുംബം കേരളത്തിൽ താമസമാക്കിയത്. ദീപക്ക് സിംഗിന്റെ പഠനവും കേരളത്തിൽ തന്നെയായിരുന്നു. ദീപക് സിംഗിന്റെ 3 പെൺകുട്ടികളിൽ മൂത്തവളാണ് ആരതി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News