Thiruvananthapuram : സംസ്ഥാന SSLC, THSLC, SSLC (HI), THSLC (HI), AHSLC എന്നീ പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുന്നതാണ്. പുനർമൂല്യനിർണയം കൂടാതെ ഉത്തര കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കും ഇന്ന് മുതൽ ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. ജൂലൈ 23-ാം തിയതിയാണ് അപേക്ഷ സമർപ്പിക്കേണ്ട ദിവസം.
SSLC Revaluation ന് പൂർണ്ണമായും ഓൺലൈനിലൂടെയാണോ അപേക്ഷ സമർപ്പിക്കേണ്ടത്?
പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി പൂർണ്ണമായും അപേക്ഷ ഓൺലൈനിലൂടെ അല്ല സമർപ്പിക്കേണ്ടത്. അപേക്ഷ ആദ്യം ഓൺലൈനിലൂടെ സമർപ്പിക്കണം. ശേഷം ലഭിക്കുന്ന സ്ലിപ്പ് അല്ലെങ്കിൽ പ്രിന്റ്ഔട്ടും ഒപ്പം നൽകിയരിക്കുന്ന തുകയും നിങ്ങൾ ഏത് സെന്ററിലാണോ പരീക്ഷ എഴുതിയത് അവിടെ നൽകുക. അതായത് ആ പ്രിന്റ്ഔട്ടും ഫീസും നിങ്ങളുടെ സ്കൂളിലെ പ്രധാന അധ്യാപകന്റെ പക്കൽ ഏൽപ്പിക്കേണ്ടതാണ്.
ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു, വിജയം ശതമാനം 99.47 പേർക്ക്, 121318 മുഴുവൻ എ പ്ലസ്
എങ്ങനെയാണ് ഓൺലൈനിലൂടെ SSLC Revaluation അപേക്ഷ സമർപ്പിക്കേണ്ടത്?
1. ചുവടെ നൽകിയിരിക്കുന്ന വെബ്സ്റ്റൈലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
SSLC - https://sslcexam.kerala.gov.in
THSLC - http://thslcexam.kerala.gov.in
SSLC (HI) - http://sslchiexam.kerala.gov.in
THSLC (HI)- http://thslchiexam.kerala.gov.in
AHSLC - http://ahslcexam.kerala.gov.in
2. ഇതിൽ നിങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നോ ആ ലിങ്കിൽ പ്രവേശിക്കുക, അതിൽ SSLC- Latest News കാണാൻ സാധിക്കുന്നതാണ്. ആ ലിസ്റ്റിൽ ആദ്യം കാണുന്ന Revlauation/Photocopy/Scrutiny Applications Registration എന്ന ഒരു ഓപ്ഷൻ കാണാം, അതിനോടൊപ്പം കാണാൻ സാധിക്കുന്ന ക്ലിക്ക് ഹിയർ എന്നതിൽ ക്ലിക്ക് ചെയ്യുക.
3. അപ്പോൾ പുതിയ ഒരു വിൻഡോ തുറന്ന് വരും. അതിൽ നിങ്ങളുടെ SSLC അഡ്മിറ്റ് കാർഡ് നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പറും ജനന തിയതിയും നൽകുക. അപ്പോൾ നിങ്ങളുടെ ഗ്രേഡ് ലിസ്റ്റും മറ്റ് വിവരങ്ങൾ തെളിഞ്ഞ് വരുന്നതാണ്.
4. തുടർന്ന് ഏതൊക്കെ വിഷയങ്ങൾക്കാണോ Revlauation/Photocopy/Scrutiny നൽകേണ്ടത് അവ തിരഞ്ഞെടുക്കുക. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് പുനർമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കുന്ന വിഷയങ്ങൾ സൂക്ഷ്മപരിശോധനയ്ക്കായി അപേക്ഷിക്കേണ്ട ആവശ്യമില്ല.
5. ഇവ നൽകിയതിന് ശേഷം ചുവടെ നിങ്ങൾ എത്ര രൂപയാണ് Revlauation/Photocopy/Scrutiny എന്നിവയ്ക്കായി സമർപ്പിക്കേണ്ടതെന്ന് എമൗണ്ട് എന്ന് കളത്തിൽ കാണാൻ സാധിക്കും. ഒരു വിഷയം അല്ലെങ്കിൽ ഒരു പേപ്പർ Revlauation ചെയ്യുന്നതിന് നൽകേണ്ടത് 400 രൂപയാണ്. പകർപ്പിന് 200 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 50 രൂപയുമാണ് നൽകേണ്ടത്.
6. തുടർന്ന് സബ്മിറ്റ് ആപ്ലിക്കേഷനിൽ ക്ലിക്ക് ചെയ്യുക. പുതിയ ഒരു പേജ് തുറന്ന് വരും. ഇനി നിങ്ങൾ സമർപ്പിച്ച അപേക്ഷയ്ക്ക് എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ എഡിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്ത് മാറ്റം വരുത്താൻ സാധിക്കുന്നതാണ്. അങ്ങനെ മാറ്റം വരുത്തി വീണ്ടും ആപ്ലിക്കേഷൻ സമർപ്പിക്കുക.
7. ശേഷം പ്രിന്റ് ഔട്ട് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സ്കൂളിലെ ഹെഡ്മാസ്റ്ററിനെയോ അല്ലെങ്കിൽ അതിനായി ചുമതലപ്പെടുത്തിട്ടുള്ള അധ്യാപകനെയോ നേരിൽ കണ്ട് സമർപ്പിക്കുക.
ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്; ഗ്രേഡിങ് സിസ്റ്റത്തെ കുറിച്ച് അറിയേണ്ടതെല്ലാം
പുനർമൂല്യനിർണയം നടത്തിയതിനെ ശേഷം ഉയർന്ന് ഗ്രേഡ് നിങ്ങൾക്ക് ലഭിച്ചാൽ ഇതിനായി അടച്ച് ഫീസ് നിങ്ങൾക്ക് തിരികെ ലഭിക്കുന്നതാണ്. ജൂലൈ 23 വൈകിട്ട് 4 മണി വരെയാണ് ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്. വൈകിട്ട് 5 മണിക്ക് മുമ്പ് നിങ്ങളുടെ സ്ലിപ്പ് പ്രധാന അധ്യാപകൻ പരിശോധിച്ച് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
ജൂലൈ 15നാണ് സംസ്ഥാനത്തെ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. 99.47 എന്ന റിക്കോർഡ് വിജയശതമാനമായിരുന്ന എസ്എസ്എൽസി ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം 98.82 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നു. അതേസമയം സേ പരീക്ഷയുടെ തിയതികൾ വിദ്യാഭ്യാസ വകുപ്പ് പിന്നീട് അറിക്കുന്നതാണെന്ന് മന്ത്രി വി.ശിവൻക്കുട്ടി ഫലപ്രഖ്യാപന സമയത്ത് അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...