Kerala SSLC Result 2023 : എസ്എസ്എൽസി, +2 പരീക്ഷാർഥികൾക്ക് സന്തോഷ വാർത്ത; ഈ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പുനഃസ്ഥാപിച്ചു

Kerala SSLC Plus Two Result 2023 : ഗ്രേസ് മാർക്ക് സംവിധാനം നേരത്തെ വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചപ്പോൾ ദേശീയ കായിക മത്സരങ്ങളിൽ മെഡൽ നേടുന്ന താരങ്ങൾക്ക് മാത്രം മാർക്ക് നൽകുന്നത് പരിമിതപ്പെടുത്തിയിരുന്നു.  

Written by - Jenish Thomas | Last Updated : May 10, 2023, 03:11 PM IST
  • എന്നാൽ എത്ര ഗ്രേസ് മാർക്ക് ലഭിക്കുമെന്ന് അറിയിച്ചിട്ടില്ല
  • നേരത്തെ മെഡൽ നേടുന്ന താരങ്ങൾക്ക് മാത്രമായിരുന്നു ഗ്രേസ് മാർക്ക്
  • മെഡൽ നേടുന്ന താരങ്ങൾക്ക് 25 മാർക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്
Kerala SSLC Result 2023 : എസ്എസ്എൽസി, +2 പരീക്ഷാർഥികൾക്ക് സന്തോഷ വാർത്ത; ഈ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പുനഃസ്ഥാപിച്ചു

Kerala SSLC Plus Two Grace Mark Update : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് സന്തോഷ വാർത്ത. ദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ നൽകിയുരുന്ന ഗ്രേസ് മാർക്ക് സംവിധാനം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. അതേസമയം വിദ്യാർഥികൾക്ക് എത്ര മാർക്ക് നൽകണമെന്ന് കാര്യത്തിൽ വ്യക്തത നൽകിയില്ല.

നേരത്തെ ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക് നൽകിയിരുന്നു. എന്നാൽ ഇത്തവണ ഗ്രേസ് മാർക്ക് സംവിധാനം പരിഷ്കരിച്ചപ്പോൾ ദേശീയതല കായിക താരങ്ങളിൽ മെഡൽ ജേതാക്കൾക്ക് മാത്രം മാർക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പ് പരിമിതപ്പെടുത്തിയിരുന്നു. മെഡൽ ജേതാക്കൾക്ക് 25 മാർക്ക് നൽകാനായിരുന്നു വകുപ്പിന്റെ തീരുമാനം. 

അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപ്പെട്ടു. ശേഷം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും ഗ്രേസ് മാർക്ക് നൽകാൻ തീരുമാനമായത്.

ALSO READ : Doctor Stabbed to Death: വനിതാ ഡോക്ടറുടെ കൊലപാതകം; സമ​ഗ്ര അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി

എസ്എസ്എൽസി പ്ലസ് ടു ഫലം എപ്പോൾ ?

മെയ് 20ന് എസ് എസ് എൽ സി ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നത്. മെയ് 25 ഹയർ സക്കൻഡറി (പ്ലസ് ടു) ഫലവും പുറത്ത് വിടും. 554,2,960 വിദ്യാർഥികളാണ് എസ് എസ് എൽ സി ഫലത്തിനായി കാത്തിരിക്കുന്നത്. 4,42,067 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 

പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനം പേർ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ്.2,960 പരീക്ഷാ സെന്ററുകളാണുണ്ടായിരുന്നത്. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളുമടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളുമാണ് ഉണ്ടായിരുന്നത്. ഗൾഫിൽ നിന്നും 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതി.ഹയർസെക്കണ്ടറി പരീക്ഷയ്ക്കായി 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  അതേസമയം അടുത്ത അധ്യേയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News