Lakshadweep: ലക്ഷദ്വീപില്‍ കേരള സിലബസ് നിര്‍ത്തലാക്കുന്നു; ഉത്തരവുമായി വിദ്യഭ്യാസ ഡയറക്ടര്‍

 Lakshadweep Director of Education: അതേസമയം മലയാളം മീഡിയം പൂർണമായും ഇല്ലാതാകുന്നതോടെ അറബി ഭാഷ പഠിക്കാൻ അവസരം ഉണ്ടാകില്ല. 

Written by - Zee Malayalam News Desk | Last Updated : Dec 13, 2023, 06:07 PM IST
  • ഉന്നത വിദ്യാഭ്യാസ നിലവാരത്തിനും മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാനും ആണ് പുതിയ തീരുമാനം എന്നാണ് ഉത്തരവിൽ പറയുന്നത്.
  • പാഠ്യപദ്ധതി പരിഷ്കാരത്തിനെതിരെ ദ്വീപിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
Lakshadweep: ലക്ഷദ്വീപില്‍ കേരള സിലബസ് നിര്‍ത്തലാക്കുന്നു; ഉത്തരവുമായി വിദ്യഭ്യാസ ഡയറക്ടര്‍

ലക്ഷദ്വീപിൽ മലയാളം മീഡിയം സ്കൂളുകൾ നിർത്തലാക്കാൻ തീരുമാനമെടുത്ത് അഡ്മിനിസ്ട്രേഷൻ. എസ്.സി.ഇ.ആര്‍.ടി സിലബസ് അനുസരിച്ചുള്ള മലയാളം മീഡിയം ക്ലാസുകളെ സി.ബി.എസ്.ഇ ഇംഗ്ലിഷ് മീഡിയത്തിലേക്ക് മാറ്റാനാണ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിട്ടിരിക്കുന്നത്. മലയാളം ഐശ്ചിക വിഷയമായി പഠിക്കാം എന്ന് ഉത്തരവിൽ പറയുന്നുണ്ട്. എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് പ്രവേശനം അടുത്ത അധ്യയന വർഷം മുതൽ  സിബിഎസ്ഇ സിലബസ് പ്രകാരം ആയിരിക്കും.

അതേസമയം മലയാളം മീഡിയം പൂർണമായും ഇല്ലാതാകുന്നതോടെ അറബി ഭാഷ പഠിക്കാൻ അവസരം ഉണ്ടാകില്ല. ഉന്നത വിദ്യാഭ്യാസ നിലവാരത്തിനും മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാനും ആണ് പുതിയ തീരുമാനം എന്നാണ് ഉത്തരവിൽ പറയുന്നത്. നിലവിൽ അടുത്തവർഷം  രണ്ടു മുതൽ എട്ടുവരെയുള്ള വിദ്യാര്‍ഥികളെ സി.ബി.എസ്.ഇ സിലബസിലേക്ക് മാറ്റും. ഇപ്പോൾ 10, 9 ക്ലാസുകളിലെ കുട്ടികൾക്ക് നിലവിലെ സിലബസിൽ തന്നെ പരീക്ഷയെഴുതാം.  പാഠ്യപദ്ധതി പരിഷ്കാരത്തിനെതിരെ ദ്വീപിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News