Covid Vaccine: ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ കേരളത്തിൽ വാക്‌സിനേഷന്‍ രണ്ടര കോടി കഴിഞ്ഞു

സംസ്ഥാനത്തിന് 5,79,390 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. 4,80,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 99,390 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്

Written by - Zee Malayalam News Desk | Last Updated : Aug 19, 2021, 07:04 PM IST
  • 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 64.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
  • സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2,71,578 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
  • 3345 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1443 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്
Covid Vaccine: ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ കേരളത്തിൽ വാക്‌സിനേഷന്‍ രണ്ടര കോടി കഴിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ രണ്ടര കോടിയിലധികം പേര്‍ക്ക് (2,55,20,478 ഡോസ്) വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,38,015 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 

2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 52.69 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.31 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 64.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

ALSO READ : Covid Vaccine for Children: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ എന്ന് മുതല്‍ ലഭ്യമാകും? ICMR-NIV Director മറുപടി നല്‍കുന്നു

സംസ്ഥാനത്തിന് 5,79,390 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. 4,80,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 99,390 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,63,000, എറണാകുളം 1,88,000, കോഴിക്കോട് 1,29,000 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 33,650, എറണാകുളം 26,610, കോഴിക്കോട് 39130 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണെത്തിയത്.

ALSO READ : പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്; 5 പേർ മരിച്ചു

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2,71,578 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,108 സര്‍ക്കാര്‍ കേന്ദ്രങ്ങളും 3345 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1443 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News