തിരുവനന്തപുരം: സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിലെ കുടുംബങ്ങളോടോത്ത് വനിതാ കമ്മിഷന്‍ അണിനിരക്കുന്നു.
സകുടുംബം സ്ത്രീധനത്തിനെതിരേ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഘട്ട കാംപെയ്ന്‍ ഈ മാസം 15-ന് ആരംഭിക്കും. നാല് മാസം നീളുന്ന ഓണ്‍ലൈന്‍ കാംപെയ്ന്‍ സ്ത്രീധനവിരുദ്ധ ദിനമായ നവംബര്‍ 26-ന് സമാപിക്കും.
കുടുംബാംഗങ്ങള്‍ ഒന്നിച്ച് ഓണ്‍ലൈനായി പങ്കെടുത്ത് സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും തുടര്‍ന്ന് സ്ത്രീധന നിരോധന നിയമത്തെക്കുറിച്ചുള്ള ക്ലാസ്സില്‍ പങ്കാളികളാകുകയും സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നതരത്തിലാണ് കാംപെയ്ന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഓരോ ജില്ലയിലും പരമാവധി കുടുംബങ്ങളെ പങ്കെടുപ്പിച്ചായിരിക്കും കാംപെയ്ന്‍ സംഘടിപ്പിക്കുക. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കലാകായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടവ്യക്തികളും കാംപെയ്‌ന്റെ ഭാഗമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...