Kochi water metro: 6 ദിവസം, 40,000ത്തിലധികം ‌യാത്രക്കാർ; വാട്ടർ മെട്രോ സൂപ്പർ ഹിറ്റ്

Kochi water metro total collection: ഓരോ ദിവസം പിന്നിടുമ്പോഴും കൊച്ചി വാട്ടർ മെട്രോയിലെ യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : May 1, 2023, 08:21 PM IST
  • ആദ്യ ദിനം 6559 പേരാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്.
  • രണ്ടാം ദിനം യാത്രക്കാരുടെ എണ്ണം 7117 ആയി ഉയർന്നു.
  • 7922 പേർ മൂന്നാം ദിനത്തിൽ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു.
Kochi water metro: 6 ദിവസം, 40,000ത്തിലധികം ‌യാത്രക്കാർ; വാട്ടർ മെട്രോ സൂപ്പർ ഹിറ്റ്

കൊച്ചി: അടുത്തിടെ സർവീസ് ആരംഭിച്ച കൊച്ചി മെട്രോയ്ക്ക് ആദ്യ ആഴ്ചയിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സർവീസ് ആരംഭിച്ച ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ദിനംപ്രതി വലിയ വർധനവാണ് ഉണ്ടാകുന്നത്. അഞ്ചാം ദിനം പ്രതിദിന യാത്രക്കാരുടെ എണ്ണം 11,000 കടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 

ആദ്യ ദിനം 6559 പേരാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. രണ്ടാം ദിനം യാത്രക്കാരുടെ എണ്ണം 7117 ആയി ഉയർന്നു. മൂന്നാം ദിനം യാത്രക്കാരുടെ എണ്ണം വീണ്ടും വർധിക്കുന്ന കാഴ്ചയാണ് കാണാനായത്. 7922 പേർ മൂന്നാം ദിനത്തിൽ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു.  നാലാം ദിനത്തിൽ യാത്രക്കാരുട എണ്ണം 8000 കടന്ന് 8415 ആയി ഉയർന്നു. സർവീസ് ആരംഭിച്ച് അഞ്ചാം ദിനത്തിൽ തന്നെ 10,000 യാത്രക്കാർ എന്ന നേട്ടം സ്വന്തമാക്കാൻ വാട്ടർ മെട്രോയ്ക്ക് സാധിച്ചു. 11556 പേരാണ് കഴിഞ്ഞ ദിവസം മാത്രം വാട്ടർ മെട്രോയിൽ സഞ്ചരിച്ചത്. 

ALSO READ: യാത്രക്കാർ ദിനംപ്രതി വർധിക്കുന്നു; കൊച്ചി വാട്ടർ മെട്രോ ഹൗസ് ഫുൾ!

മികച്ച കണക്‌ടിവിറ്റിയും ചിലവ് കുറഞ്ഞ പെട്ടെന്നുള്ള യാത്രയും വാട്ടർമെട്രോയിലേക്ക് കൂടുതലാളുകളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വിശാലമായ പാർക്കിങ് സൗകര്യത്തിനൊപ്പം യാത്രക്കാർക്ക് വേണ്ടി കെഎസ്‌ആർടിസിയുടെ ഫീഡർ സർവീസുകളും വാട്ടർ മെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കൂടുതൽ ജട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി വാട്ടർ മെട്രോ സർവീസ് വിപുലീകരിക്കാണ് സർക്കാരിൻറെ ശ്രമം. ഇതിനൊപ്പം കൂടുതൽ ബോട്ടുകളും സർവീസിൽ ഉൾപ്പെടുത്തും. ലോകത്തിന് മുന്നിൽ കേരളത്തിൻ്റെ മുന്നേറ്റം വ്യക്തമാക്കുന്ന മറ്റൊരു നാഴികക്കല്ലായി കൊച്ചി വാട്ടർ മെട്രോ മാറുകയാണ്. 

പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ മറ്റൊരു റെക്കോർഡ് തീർത്തിരിക്കുകയാണ്. ആദ്യദിനത്തിൽ 6559 പേരാണ് യാത്ര ചെയ്തതെങ്കിൽ ഇന്നലെ ഒരു ദിവസം മാത്രം അതിന്റെ ഇരട്ടിയോളം പേർ യാത്ര ചെയ്തുവെന്ന കണക്കാണ് പുറത്ത് വരുന്നത്. പുതിയ ജട്ടികളും ബോട്ടുകളും വരുന്നതോടെ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വാട്ടർ മെട്രോ കൊച്ചിയും കേരളവും ഇതിനോടകം തന്നെ ഏറ്റെടുത്തെന്ന് ഉറപ്പിക്കുന്നതാണ് ഓരോ ദിവസവും വർധിച്ചുവരുന്ന ഈ കണക്കുകൾ.

കൊച്ചിയുടെ ഗതാഗത മേഖലയിലും ടൂറിസം രംഗത്തും പുത്തൻ ഉണർവ്വാണ് വാട്ടർ മെട്രോയുടെ വരവോടെ ലഭിച്ചിരിക്കുന്നതെന്ന് നിസംശയം പറയാം. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാട്ടർ മെട്രോ സർവീസ് നാടിന് സമർപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ  ഓൺലൈനായാണ് പ്രധാനമന്ത്രി വാട്ടർ മെട്രോ കമ്മീഷൻ ചെയ്തത്. വാട്ടർ മെട്രോ ആദ്യ സർവീസ് ഏപ്രിൽ 26നാണ് നടന്നത്. രാജ്യത്തെ ആദ്യ വാട്ടർ മെട്രോയാണ് കൊച്ചിയിൽ യാഥാർത്ഥ്യമായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News