കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ (Kodakara hawala case) നിലപാട് അറിയിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർദേശം നൽകി ഹൈക്കോടതി. കുഴൽപ്പണക്കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാനാണ് ഹൈക്കോടതി (High court) നിർദേശം നൽകിയത്.
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന കള്ളപ്പണമാണ് കൊടകരയിൽ പിടികൂടിയതെന്നും കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് നേതാവ് സലീം മടവൂരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ ഇഡി നിരവധി തവണ സമയം നീട്ടി ചോദിച്ചിരുന്നു. എന്നാൽ ഇനി കൂടുതൽ സമയം അനുവദിക്കാൻ ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ALSO READ: Kodakara Hawala Money, കേസ് ഇഡി അന്വേഷിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന പണമാണെന്നാണ് ഹർജിയിലെ ആരോപണം. അതിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. അതേസമയം കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിൽ 1,40,000 രൂപ കൂടി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിലെ പ്രതി രഞ്ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് രൂപ കണ്ടെടുത്തത്.
കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും ആരംഭിച്ചു. പ്രതി ബാബു, ഇയാളുടെ ഭാര്യ എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബാക്കിയുള്ള 2 കോടി രൂപ കൂടി കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ALSO READ: Kodakara Hawala Case: അനേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും
കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനൽ സംഘം കൊടകരയിൽ ദേശീയ പാതയിൽ വച്ച് ഏപ്രിൽ മൂന്നിന് തട്ടിയെടുക്കുകയായിരുന്നു. 22 പ്രതികളാണ് കേസിലുള്ളത്. ഇതിൽ 21 പേർക്കും ജാമ്യം ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...