കെപിസിസി പുന:സംഘടന; പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ രാത്രിയാണ്‌ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന് 127 പേരുടെ അന്തിമ പട്ടിക സമര്‍പ്പിച്ചത്.  

Last Updated : Jan 23, 2020, 10:20 AM IST
  • കെപിസിസി പുന:സംഘടന പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി.
  • വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതിലായിരുന്നു അതൃപ്തി.
  • കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ രാത്രിയാണ്‌ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന് 127 പേരുടെ അന്തിമ പട്ടിക സമര്‍പ്പിച്ചത്.
കെപിസിസി പുന:സംഘടന; പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

ന്യൂഡല്‍ഹി: കെപിസിസി പുന:സംഘടന പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി.

ആറു പേരുടെ പട്ടികയാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കെപിസിസി നല്‍കിയത്. കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വര്‍ക്കിംഗ് പ്രസിഡന്റുമാരെന്നും എണ്ണം കുറയ്ക്കാനാകുമോയെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പട്ടിക നല്‍കിയ ശേഷവും നേതാക്കളെ വീണ്ടും ഹൈക്കമാന്‍ഡ് ചര്‍ച്ചക്ക് വിളിച്ചിരുന്നു ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇന്നും ചര്‍ച്ച തുടരുമെന്നാണ് സൂചന.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ രാത്രിയാണ്‌ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന് 127 പേരുടെ അന്തിമ പട്ടിക സമര്‍പ്പിച്ചത്.

ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാരും, 13 വൈസ് പ്രസിഡന്റുമാരും, 36 ജനറല്‍ സെക്രട്ടറിമാരും, 70 സെക്രട്ടറിമാരും അടങ്ങുന്ന ജംബോ ഭാരവാഹി പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചതെന്നാണ് സൂചന.

നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷും കെ.സുധാകരനും തല്‍സ്ഥാനത്ത് തുടരും. ഇവര്‍ക്ക് പുറമേ വി.ഡി.സതീശന്‍, പി.സി.വിഷ്ണുനാഥ്, കെ.വി.തോമസ്, ടി. സിദ്ദിഖ് എന്നിവരും വര്‍ക്കിങ് പ്രസിഡന്റുമാരാകും എന്നും റിപ്പോര്‍ട്ടുണ്ട്.

Trending News