ഭാര്യ മരിച്ചിട്ട് മൂന്ന് ദിവസം, നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രവാസി!!

ദുബായില്‍ ഇന്ത്യന്‍ അധികൃതരുടെ സഹായത്തിനായി കാത്ത്  നില്‍ക്കുകയാണ് പാലക്കാട് സ്വദേശിയായ ഒരു പ്രവാസി. 

Last Updated : May 12, 2020, 07:05 AM IST
ഭാര്യ മരിച്ചിട്ട് മൂന്ന് ദിവസം, നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രവാസി!!

ദുബായില്‍ ഇന്ത്യന്‍ അധികൃതരുടെ സഹായത്തിനായി കാത്ത്  നില്‍ക്കുകയാണ് പാലക്കാട് സ്വദേശിയായ ഒരു പ്രവാസി. 

കൊല്ലങ്കോട്‌ സ്വദേശി വിജയകുമാറാണ് ഭാര്യ മരിച്ചിട്ടും നാട്ടിലെത്താന്‍ കഴിയാതെ അധികൃതരുടെ സഹായത്തിനായി കാത്തുനില്‍ക്കുന്നത്. 

അടിയന്തിരമയി നാട്ടിലെത്തിക്കണമെന്ന് ഇന്ത്യന്‍ എംബസ്സിയെ അറിയിച്ചെങ്കിലും യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. മൂന്ന്‍ ദിവസം മുന്‍പ് മരിച്ച ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി നാട്ടിലെത്തണ൦ എന്നാണ് വിജയകുമാറിന്‍റെ ആവശ്യം. 

നാട്ടിലെത്തി ഹോംക്വാറന്‍റ്റൈനില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! സമ്മതപത്രം വേണം...

 

കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പോകാനുള്ള സാധ്യത തേടി വിജയകുമാര്‍ ദുബായ് വിമാനത്താവളത്തില്‍ എത്തിയെങ്കിലും പട്ടികയിലില്ലെന്നു പറഞ്ഞു ഇന്ത്യന്‍ എംബസ്സി മടക്കിയയച്ചു. 

അടുത്ത ബന്ധുക്കളുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രവാസികള്‍ക്ക് നാട്ടില്‍ പോകാന്‍ വന്ദേ ഭാരത്‌ ദൗത്യത്തിന്‍റെ ഭാഗമായി അനുമതിയുണ്ട്. അതുക്കൊണ്ട് തന്നെ അധികൃതരുടെ ഇടപെടലിലൂടെ ഉടന്‍ നാട്ടിലെത്താന്‍ കഴിയുമെന്നാണ് വിജയകുമാറിന്‍റെ പ്രതീക്ഷ. 

Trending News