ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വീട്ടുജോലിക്കാരി വരെ നാട്ടില്‍.... വിവാദം!!

ലോക്ക്ഡൌണിനെ തുടര്‍ന്ന്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ വിവാദം!

Last Updated : May 12, 2020, 08:38 AM IST
ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വീട്ടുജോലിക്കാരി വരെ നാട്ടില്‍.... വിവാദം!!

ദുബായ്: ലോക്ക്ഡൌണിനെ തുടര്‍ന്ന്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ വിവാദം!

മുന്‍ഗണനാക്രമം നടപ്പിലാക്കാതെ അനര്‍ഹര്‍ ലിസ്റ്റില്‍ ഇടം നേടി നാട്ടിലെത്തുന്നു എന്ന ആരോപണമാന് ഉയരുന്നത്. 

ഗര്‍ഭിണികള്‍, തൊഴില്‍രഹിതര്‍, നാട്ടിലെത്തി അടിയന്തര ചികിത്സ വേണ്ടവര്‍, വിസാ കാലാവധി അവസനിച്ചവര്‍ എന്നിവര്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ മുന്‍ഗണന. 

ഇതിനിടെ‍, കുടുംബത്തിനൊപ്പം വീട്ടുജോലിക്കാരിയെ വരെ നാട്ടിലെത്തിച്ച മലയാളി പ്രവാസി ഉള്‍പ്പടെയുള്ളവരാണ് വിവാദങ്ങള്‍ക്ക് കാരണക്കാര്‍. 

നെഞ്ചുവേദനയും പനിയും, മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ നേതാക്കള്‍

 

അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തിയ ആദ്യ വിമാനത്തിലാണ് മുന്‍ഗണന പട്ടികയ്ക്ക് വിരുദ്ധമായി യാത്രക്കാരെത്തിയത്. 

അബുദാബി എന്‍എംസി ഗ്രൂപ്പ് മുന്‍ ജീവനക്കാരന്‍ കൃഷ്ണമൂര്‍ത്തി നാട്ടിലെത്തിയത് ഭാര്യയും മക്കളും വീട്ടുജോലികാരിയും ഉള്‍പ്പെടുന്ന ആറംഗ കുടുംബത്തിനൊപ്പമാണ്. 

അടിയന്തരമായി നാട്ടിലെത്തണമെന്ന് എംബസിയില്‍ അറിയിച്ച കൃഷ്ണമൂര്‍ത്തി ഒരേ പിഎന്‍ആറില്‍ ഒരു ബുക്കിംഗ് കോഡിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. 

വന്ദേഭാരത്‌ മിഷന്‍റെ പേരില്‍ പ്രവാസികള്‍ മടങ്ങിവരവിന് രജിസ്റ്റര്‍ ചെയ്യാന്‍ ആരംഭിച്ചിട്ട് ആഴ്ചകളായി. ഇതിനിടെയാണ് അത്യാവശ്യക്കാരെ മാറ്റി നിര്‍ത്തി ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. 

ബിജെപി ഓഫീസ് കുടുംബ വീട്, കെ സുരേന്ദ്രന്‍ കുടുംബ നാഥൻ!!

 

വന്ദേ ഭാരത്‌ മിഷന്‍റെ പേരില്‍ നടക്കുന്നത് പറ്റിക്കലാണ് എന്നാണ് പ്രവാസികളുടെ ആരോപണം. ഈ വിഷയത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം എന്നാണ് പ്രവാസികളുടെ ആവശ്യം. 

യാത്ര ചെയ്യുന്ന പ്രവാസികളുടെ പേരും കാരണവുമടങ്ങുന്ന വിവരങ്ങള്‍ എംബസിയോ എയര്‍ ഇന്ത്യയോ വെളിപ്പെടുത്തണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

Trending News