തൃശൂർ: തൃശൂർ പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറും നാട്ടുകാരും ചേർന്ന് ഉടൻ തീ അണച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിനാണ് പുഴയ്ക്കൽ മുതുവറയിൽവച്ച് തീപിടിച്ചത്. രാവിലെ 11.10 ഓടെയാണ് സംഭവം. ബസിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ സജീവ് ഉടൻ തന്നെ വണ്ടി നിർത്തി യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബസിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിങ്യൂഷർ ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. ഒപ്പം നാട്ടുകാരും സഹായത്തിനെത്തി. വിവരമറിയിച്ചതിനെ തുടർന്ന് തൃശൂരിൽ നിന്ന് 2 യൂണിറ്റ് ഫയർ എൻജിൻ സ്ഥലത്ത് എത്തി. തുടർന്ന് വാഹനത്തിന്റെ ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്ത് വാഹനം സുരക്ഷിതമാക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...