Vadakancheri Bus Accident: വടക്കാഞ്ചേരി ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനും വീഴ്ച; മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

Vadakancheri Bus Accident: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനും വീഴ്ച പറ്റിയതായി മോട്ടോര്‍വാഹന വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് എങ്കിലും അപകടത്തിന്റെ പ്രധാന കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 01:11 PM IST
  • വടക്കാഞ്ചേരി ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനും വീഴ്ച
  • അപകടത്തിന്റെ പ്രധാന കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗത
  • തൊട്ടുമുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് സുരക്ഷിത അകലം ടൂറിസ്റ്റ് ബസ് പാലിച്ചില്ല
Vadakancheri Bus Accident: വടക്കാഞ്ചേരി ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനും വീഴ്ച; മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

പാലക്കാട്: Vadakancheri Bus Accident: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനും വീഴ്ച പറ്റിയതായി മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. അപകടത്തിന് തൊട്ടുമുമ്പ് വളവില്‍ വെച്ച് കെഎസ്ആര്‍ടിസി ബസ് വേഗത കുറച്ച് യാത്രക്കാരെ ഇറക്കിയതായി കണ്ടെത്തിയിട്ടുണ്ട്.  യാത്രക്കാരനെ ഇറക്കാനായി ബസ് ഇടതുവശത്തേക്ക് ഒതുക്കിയിപ്പോൾ ഇന്‍ഡിക്കേറ്റര്‍ ഇട്ടിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

Also Read: Vadakkanchery Bus Accident: വടക്കഞ്ചേരി ബസ് അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യമില്ലെന്ന് റിപ്പോര്‍ട്ട്‌

എങ്കിലും ബസ് അപകടത്തിന്റെ പ്രധാന കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തൊട്ടുമുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് സുരക്ഷിത അകലം ടൂറിസ്റ്റ് ബസ് പാലിക്കാത്തത് അപകടത്തിന് കാരണമായെന്നും റിപ്പോർട്ടിലുണ്ട്.  റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയ്ക്ക് പുറമെ ഇടയിലുണ്ടായിരുന്ന കാറിന്റെ ഭാഗത്തും വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമിത വേഗതയില്‍ പോകേണ്ട ട്രാക്കിലൂടെ കാര്‍ സഞ്ചരിച്ചത് 50 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നും ദേശീയ പാതയില്‍ വഴിവിളക്കുകളും റിഫ്ള്ക്ടറുകളും ഇല്ലാത്തത് അപകടത്തിന് വഴിവെച്ചെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. 

Also Read: Viral Video: നദിക്കരയിൽ പാമ്പും കടുവയും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..!

ഒക്ടോബര്‍ ആറിന് രാത്രിയാണ് നാടിനെ നടുക്കിക്കൊണ്ട് വടക്കഞ്ചേരിയില്‍ അപകടമുണ്ടായത്. സ്‌കൂളില്‍ നിന്ന് വിനോദയാത്ര തിരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട്  കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അടക്കം ഒന്‍പത് പേരുടെ ജീവനായിരുന്നു പൊലിഞ്ഞത്.  അമിത വേഗത്തിൽ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ് കൊട്ടാരക്കര - കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിന്റെ പിറകിലിടിച്ചശേഷം തലകീഴായി മറിയുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലാകുകയും ശേഷം മൂന്നൂറ് മീറ്ററോളം മൂന്നോട്ട് നിരങ്ങി നീങ്ങിയ ശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ടൂറിസ്റ്റ് ബസിന്റെ ശ്രമമാണ് അപകടത്തിന് കാരണം. 

Also Read: Planet Transit: ഡിസംബറിൽ 3 ഗ്രഹങ്ങളുടെ രാശിമാറ്റം: ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും!

ഇതിനിടയിൽ പ്രതിയും ടൂറിസ്റ്റ് ബസ് ഡ്രൈവറുമായ ജോമോന്‍ അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നൊരു സംശയമുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ ലഹരി മരുന്നൊന്നും ഉപയോഗിച്ചിരുന്നില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.  കാക്കനാട് കെമിക്കല്‍ ലാബിലായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ ജോമോന്റെ രക്തം പരിശോധനയ്ക്ക് അയച്ചത് മണിക്കൂറുകള്‍ വൈകിയാണെന്ന ആരോപണം നിലവിലുണ്ട്. അപകടത്തിന് ഇടയാക്കിയത് ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്ന് ദൃക്സാക്ഷികള്‍ അപ്പോൾ തന്നെ പറഞ്ഞിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News