തിരുവനന്തപുരം : അധ്യാഫക നിയമനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ കെ-ടെറ്റ് ഫെബ്രുവരി 2022 പരീക്ഷയ്ക്കള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി. പരീക്ഷ ഭവന്റെ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in എന്നതിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി 16നാണ് അവസാന തിയതി.
17-ാം തിയതിയാണ് പ്രിന്റ്ഔട്ട് സമർപ്പിക്കാനുള്ള ആവസാന തിയതി. എങ്ങനെ കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാം ചെയ്യേണ്ടത് ഇത്രമാത്രം.
ALSO READ : NEET PG 2022 പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ആരോഗ്യ മന്ത്രാലയം
-കെ-ടെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in എന്നതിൽ പ്രവേശിക്കുക.
-പുതിയ രജിസ്ട്രേഷനായി ന്യൂ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
-ശേഷം തുറന്ന് വരുന്ന പേജിൽ പരീക്ഷാർഥിയുടെ പേരും വിവരങ്ങളും നിർദേശിച്ചിരിക്കുന്ന കോളങ്ങളിൽ രേഖപ്പെടുത്തുക. തുടർന്ന് സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക.
-രജിസട്രേഷന് ശേഷം ലോഗിൻ വിവരങ്ങൾ നൽകി അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
-ശേഷം പരീക്ഷയ്ക്ക് വേണ്ടി നിർദേശിച്ചിരിക്കുന്ന കോളങ്ങളിൽ വിവരങ്ങൾ കെ-ടെറ്റ് 2022 പരീക്ഷയ്ക്ക് അപേക്ഷിക്കുക.
-വിവരങ്ങൾ നൽകിയതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
-ശേഷം വരുന്ന കൺഫ്രമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക. കൂടുതൽ ആവശ്യങ്ങൾക്ക് ഈ പേജിന്റെ പ്രിന്റ്ഔട്ട് കൈയ്യിൽ കരുതുന്നത് നല്ലതാണ്
ALSO READ : Job Vaccancys| കോന്നി താലൂക്ക് ആശുപത്രിയിൽ ജൂനിയര്‍ മെഡിക്കല്‍ ഓഫീസർ, ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ
കെ-ടെറ്റ് പരീക്ഷയ്ക്കായി ജനറൽ ഒബിസി വിഭാഗത്തിലുള്ളവർ 500 രൂപയും എസ് സി എസ്ടി വിഭഗത്തിലുള്ളവർ 250 രൂപയും രജിസ്ട്രേഷൻ ഫീസായി സമർപ്പിക്കണം. ഓൺലൈൻ മുഖേനയോ ബാങ്കുകളിൽ ചലാനായിട്ടോ ഫീസ് അടയ്ക്കാവുന്നതാണ്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട തിയതിയും പരീക്ഷ തിയതിയും പിന്നീട് അറിയിക്കുമെന്ന് പരീക്ഷഭവൻ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.