Leopard: അട്ടപ്പാടിയിൽ പുലി ഇറങ്ങിയതായി പ്രദേശവാസികൾ; പശുവിനെ കൊന്നു

Leopard Found In Attappadi: വനത്തോട് ചേർന്നുള്ള പ്രദേശത്താണ് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ആനക്കൽ സ്വദേശി ശശിയുടെ കറവപ്പശുവിനെ പുലി ആക്രമിച്ചു കൊന്നുവെന്നാണ് സംശയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 17, 2024, 06:53 AM IST
  • ആനക്കല്ലിൽ പുലി ഇറങ്ങിയതായി സംശയിക്കുന്നുവെന്ന് പ്രദേശവാസികൾ
  • പശുവിനെ പുലി കൊന്നു
  • വനത്തോട് ചേർന്നുള്ള പ്രദേശത്താണ് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്
Leopard: അട്ടപ്പാടിയിൽ പുലി ഇറങ്ങിയതായി പ്രദേശവാസികൾ; പശുവിനെ കൊന്നു

പാലക്കാട്: അട്ടപ്പാടി ആനക്കല്ലിൽ പുലി ഇറങ്ങിയതായി സംശയിക്കുന്നുവെന്ന് പ്രദേശവാസികൾ. പശുവിനെ പുലി കൊന്നു. വനത്തോട് ചേർന്നുള്ള പ്രദേശത്താണ് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ആനക്കൽ സ്വദേശി ശശിയുടെ കറവപ്പശുവിനെ പുലി ആക്രമിച്ചു കൊന്നുവെന്നാണ് സംശയിക്കുന്നത്. പശു കരയുന്ന ശബ്ദം കേട്ട് സ്ഥലത്തെത്തിയ ശശി ബഹളം വച്ചതോടെ പുലി പശുവിനെ ഉപേക്ഷിച്ച് പോകുകയായിരുന്നു.

മൂടക്കൊല്ലിയിലെ പന്നിഫാമിൽ വീണ്ടും കടുവയെത്തി, പന്നികളെ കൊന്നു

വയനാട്: വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയിറങ്ങി. കഴിഞ്ഞദിവസം പന്നികളെ കൊന്നുഭക്ഷിച്ച ഫാമിലാണ് വീണ്ടും കടുവയെത്തിയത്. പന്നിയെ പിടികൂടിയശേഷം ഫാമിൽനിന്ന് ഇറങ്ങുന്ന കടുവയുടെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. മേഖലയിൽ വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടാവാത്തതിൽ പ്രദേശവാസികളിൽ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.

കഴിഞ്ഞദിവസം പുലർച്ചയാണ് മൂടക്കൊല്ലി സ്വദേശികളായ ശ്രീജിത്ത്, ശ്രീനേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാമിൽ വീണ്ടും കടുവയെത്തിയത്. ഫാമിൽ കയറിയ കടുവ ഒരു പന്നിയെ പിടികൂടി. ഫാമിന് സമീപം രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. കർഷക സംഘടനയായ കിഫ ഫാമിനോട് ചേർന്ന് സ്ഥാപിച്ച ക്യാമറയിൽ ഫാമിൽ നിന്ന് ഇറങ്ങുന്ന കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

രണ്ടുതവണകളായി ഫാമിലെ 26 പന്നികളാണ് കടുവയുടെ ആക്രമണത്തിനിരിയായത്. വനംവകുപ്പിന്റെ ഡാറ്റാബേസിലുൾപ്പെട്ട  ഡബ്ല്യുഡബ്ല്യുഎൽ 39 എന്ന പെൺകടുവയാണ് ഇതെന്ന് കഴിഞ്ഞദിവസം വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കടുവയെ പിടികൂടാനായി പ്രദേശത്ത് സ്ഥാപിച്ച കൂടുകളിൽ ഒന്ന് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

ആഴ്ചകളായി പ്രദേശത്ത് ഭീതി പടർത്തുന്ന കടുവയെ മയക്ക് വെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വയനാട്ടിൽ യുവ കർഷകനെ കടുവ കൊന്നതിന്റെ ഭീതി മാറുംമുൻപേ അടിക്കടി ജനവാസ മേഖലയിൽ കടുവ എത്തുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

 

Trending News