ലൈൻ ട്രാഫിക് കൺട്രോൾ സിസ്റ്റം ; പദ്ധതിയുമായി മോട്ടോർ വാഹനവകുപ്പ്

പിഴത്തുക സംബന്ധിച്ച കാര്യത്തിൽ കോടതി തീരുമാനമെടുക്കും. പിഴത്തുക ഒടുക്കേണ്ടതും കോടതിയിലായിരിക്കും.. ആദ്യ ഘട്ടത്തിൽ ബോധവത്ക്കരണമാണ് മോട്ടോർവാഹന വകുപ്പ് ലക്ഷ്യമിടുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 01:09 PM IST
  • യാത്രക്കാരെ കാത്തിരിക്കുന്നത് കർശന നടപടികളാണ്
  • പിഴത്തുക സംബന്ധിച്ച കാര്യത്തിൽ കോടതി തീരുമാനമെടുക്കും
  • ആദ്യ ഘട്ടത്തിൽ ബോധവത്ക്കരണമാണ് ലക്ഷ്യമിടുന്നത്
ലൈൻ ട്രാഫിക് കൺട്രോൾ സിസ്റ്റം ; പദ്ധതിയുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈൻ ട്രാഫിക്ക് കൺട്രോൾ സിസ്റ്റം നടപ്പിലാക്കി മോട്ടോർവാഹനവകുപ്പ്. ഓരേ ദിശയിൽ പോകുന്ന വാഹനങ്ങൾ മുന്നറിയിപ്പുകളോ സിഗ്നലുകളോ ഇല്ലാതെ ഇടത്തേക്കോ വലത്തേക്കോ കയറിയാൽ ഇനി മുതൽ പിഴ ഈടാക്കും. ആദ്യ ഘട്ടത്തിൽ ബോധവത്ക്കരണവും തുടർന്ന് നടപടിയുമാണ് മോട്ടോർ വാഹനവകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു കോഴിക്കോട് നിർവ്വഹിച്ചു

ദിശ തെറ്റിച്ചാൽ ഇനി മുതൽ വാഹന യാത്രക്കാരെ കാത്തിരിക്കുന്നത് കർശന നടപടികളാണ്. ഓരേ ദിശയിൽ പോകുന്ന വാഹനങ്ങൾ മുന്നറിയിപ്പുകളില്ലാതെ അലക്ഷ്യമായി ഇടത്തേക്കും വലത്തേക്കും തിരിയുന്നത് നിരവധി വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.ഈ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹനവകുപ്പും ഗതാഗതവകുപ്പും പരിശോധനയും തുടർന്നുള്ള നടപടികളും ശക്തമാക്കാൻ തീരുമാനിച്ചത്.
 
പിഴത്തുക സംബന്ധിച്ച കാര്യത്തിൽ കോടതി തീരുമാനമെടുക്കും. പിഴത്തുക ഒടുക്കേണ്ടതും കോടതിയിലായിരിക്കും.. ആദ്യ ഘട്ടത്തിൽ ബോധവത്ക്കരണമാണ് മോട്ടോർവാഹന വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം രാവിലെ മുതൽ തന്നെ മോട്ടോർ വാഹനഉദ്യോഗസ്ഥർ നിരത്തുകളിൽ പരിശോധനയുമായി രംഗത്തിറങ്ങി.ഇരുചക്രവാഹനയാത്രക്കാർ മുതൽ സർക്കാർ വാഹനങ്ങളിൽ വരെ ബോധവത്ക്കരണത്തിന്റെ ഭാഗമായുള്ള ബുക്ക് ലെറ്റ് കൈമാറി.

വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട പൊതു നിർദ്ദേശങ്ങളും ഇതോടൊപ്പം ഉദ്യോഗസ്ഥർ നൽകി. തിരുവനന്തപുരത്ത് യുഎസ്ഡി ഗ്ലോബൽ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ നിരവധി വാഹനങ്ങളിൽ നിയമലംഘനം കണ്ടെത്തി. കൊച്ചിയിലും കോഴിക്കോടും പരിശോധന നടന്നു. നിയമലംഘനങ്ങൾ കണ്ടെത്തുന്ന വാഹനങ്ങൾ നാളെ മുതൽ പിടിച്ചെടുത്തു പിഴ ഈടാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

 

 

 

Trending News