Thiruvananthapuram : പുതുവത്സര ആഘോഷത്തിന് (New Year Celebration) കേരളത്തിൽ നടന്നത് റെക്കോർഡ് മദ്യ വില്പന. ഡിസംബർ 31 ന് മാത്രം സംസ്ഥാനത്തെ ബീവറേജ്‌സ് ഔട്ട് ലെറ്റുകളിൽ (Beverages Outlet)നിന്ന് വിറ്റ് പോയത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ അധിക മദ്യമാണ് ഈ വർഷം വിറ്റ് പോയത്. കഴിഞ്ഞ വർഷം 70.55 കോടി രൂപയുടെ മദ്യമാണ് വിറ്റ് പോയത്.
ഏറ്റവുമധികം മദ്യ വില്പന നടന്നത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്‌ലെറ്റിൽ നിന്ന് വിറ്റ് പോയത് ഒരുകോടി ആറ് ലക്ഷം രൂപയുടെ മദ്യമാണ്. രണ്ടാമത്തെ സ്ഥാനം പാലാരിവട്ടത്തെ ബീവറേജ് ഔട്ട് ലെറ്റിനാണ്. പാലാരിവട്ടത്ത് നിന്ന് 81 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റ് പോയത്. കടവന്തറയിൽ നിന്ന് 77.33 ലക്ഷം രൂപയുടെ മദ്യവും വിറ്റു പോയി.
ALSO READ: Omicron | വിദേശ സമ്പർക്കമില്ലാത്തവർക്കും ഒമിക്രോൺ; സമൂഹവ്യാപന ഭീതിയിൽ കേരളം
ക്രിസ്തുമസിന്റെ തലേദിവസവും ഗംഭീര മദ്യ വിൽപ്പനയാണ് സംസ്ഥാനത്ത് നടന്നത്. ഡിസംബർ 24 ന് സംസ്ഥാനത്തെ ബെവ്‌കോ ഔട്ട് ലെറ്റിൽ നിന്ന് 65.88 കോടി രൂപയുടെ മദ്യം വിറ്റു പോയിരുന്നു. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്‌ലെറ്റിൽ നിന്ന് തന്നെയാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റ് പോയത്.
ALSO READ: കണ്ണൂരിലും തൃശൂരിലുമുണ്ടായ വാഹനാപകടങ്ങളിൽ നാല് മരണം, എറണാകുളത്ത് കാറിന് തീപിടിച്ചു
ക്രിസ്‌മസ് ദിനത്തിൽ കേരളത്തിൽ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബെവ്‌കോയ്ക്ക് പുറമെ കൺസ്യൂമർ ഫെഡ് ഔട്‌ലറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോഴാണിത്. കൺസ്യൂമർ ഫെഡ് ഔട്‌ലറ്റുകൾ വഴി മാത്രം വിറ്റത് 8 കോടി രൂപയുടെ മദ്യമാണ്. ക്രിസ്‌മസ് ദിനത്തിൽ ബെവ്‌കോ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസിലെ ഔട്‌ലറ്റിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...