Kerala Assembly Election 2021 Result Live : അറിയാം വടക്കൻ കേരളം ആർക്കൊപ്പമെന്ന്

 കഴിഞ്ഞ തവണ 92 സീറ്റുകളോടെയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. യുഡിഎഫിന് 47 സീറ്റുകളും ലഭിച്ചു. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്.

Written by - Zee Malayalam News Desk | Last Updated : May 2, 2021, 04:36 PM IST
Live Blog

വോട്ടെട്ടുപ്പ് നടന്നതിന് ശേഷം ഒരു മാസം കഴിഞ്ഞ് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്ന് തുടങ്ങി പോസ്റ്റൽ വോട്ടൽ എണ്ണി കഴിഞ്ഞപ്പോൾ എൽഡിഎഫ് മുന്നിൽ. കഴിഞ്ഞ തവണ 92 സീറ്റുകളോടെയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. യുഡിഎഫിന് 47 സീറ്റുകളും ലഭിച്ചു. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്.

2 May, 2021

  • 16:30 PM

    തവനൂരിൽ കെ ടി ജലീൽ ജയിച്ചു, 3666 വോട്ടിനാണ് ജലീലിന്റെ ജയം

  • 15:45 PM

     തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്ന് വടക്കഞ്ചേരി തോറ്റ സിറ്റിങ് എംഎൽഎ അനിൽ അക്കര

  • 15:30 PM

    പാലക്കാട് ഷാഫി പറമ്പിൽ വിജയിച്ചു

  • 14:45 PM

    വയനാട്ടിലെ നേതാവായി പ്രവർത്തിക്കുമെന്ന് ടി സിദ്ദിഖ്

  • 14:30 PM

    ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 2000 കടന്നു

  • 14:30 PM

    പി ബാലചന്ദ്രൻ ആയിരത്തിലധികം വോട്ടിന് വിജയിച്ചു

  • 14:30 PM

    തൃശൂരിൽ പി ബലചന്ദ്രൻ ജയിച്ചു

  • 14:15 PM

    പാലക്കാട് ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 1000 പിന്നിട്ടു

  • 13:45 PM

    പാലക്കാട് ബിജെപിയുടെ ലീഡ് നഷ്ടമായി

  • 13:30 PM

    മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപാക്ഷം അരലക്ഷം പിന്നിട്ടു

  • 13:30 PM

    തിരഞ്ഞെടുപ്പ് തോൽവി സമ്മതിച്ച് വി ടി ബലറാം

  • 13:15 PM

    തൃത്താലയിൽ എം ബി രാജേഷിന് വീണ്ടും ലീഡ്

  • 13:15 PM

    എലത്തൂരിൽ മന്ത്രി എ.കെ ശശീന്ദ്രൻ ജയിച്ചു

  • 13:15 PM

    ഒറ്റപ്പാലത്ത് കെ പ്രേംകുമാർ ജയിച്ചു

  • 13:00 PM

    ചേലക്കരയിൽ മുൻ സ്പീക്കർ കെ രാധകൃഷ്ണൻ ജയിച്ചു, 27300ൽ അധികം വോട്ടിനാണ് ജയിച്ചത്

  • 13:00 PM

    കൊല്ലത്ത് എം മുകേശിന്റെ വോട്ട്  കുറഞ്ഞു

  • 13:00 PM

    ഇരിങ്ങാലകുടയിൽ കെ.ആർ ബിന്ദു ജയിച്ചു

  • 12:15 PM

    വി ടി ബലറാമിന്റെ ലീഡ് 1300 ആയി

  • 12:15 PM

    നടൻ ധർമജൻ ബോൾഗാട്ടിക്ക് ബാലുശ്ശേരിയിൽ തോൽവി

  • 12:00 PM

    സുരേഷ് ഗോപിയുടെ ലീഡ് 3,500 കഴിഞ്ഞു

  • 12:00 PM

    പാലക്കാട് ഈ ശ്രീധരന്റെ ഭൂരിപക്ഷം 5000  കടന്നു

  • 12:00 PM

    തൃത്താലയിൽ എം ബി രാജേഷിന് ലീഡ്, 89 വോട്ടുകൾക്കാണ് ലീഡ് നേടിയിരിക്കുന്നത്

  • 11:45 AM

    കെ.ടി ജലീലിന് ലീഡ്

  • 11:45 AM

    പാലക്കാട് ഇ ശ്രീധരന്റെ ലീഡ് 324 ആയി കുറഞ്ഞു

  • 11:45 AM

    പാലക്കാട് ഇ ശ്രീധരന്റെ ലീഡ് 324 ആയി കുറഞ്ഞു

  • 11:45 AM

    തിരുവമ്പാടി ലിന്റോ ജോസഫ് ജയിച്ചു

  • 11:45 AM

    മുസ്ലിം ലീഗ് സ്താനാർഥി സി എച്ച് ഇബ്രാഹിംകുട്ടിയെയാണ് തോൽപിച്ചത്.

  • 11:30 AM

    പേരാമ്പ്രയിൽ മന്ത്രി ടി പി രാമകൃഷ്ണന് ജയം. 5000ത്തിൽ ആധികം  ഭൂരിപക്ഷം

  • 11:30 AM

    കെ കെ രമയുടെ ലീഗ് 6000മായി കുറഞ്ഞു

  • 11:00 AM

    പാലക്കാട് ഇ ശ്രീധരന്റെ ഭൂരിപക്ഷം കൂടുന്നു

  • 11:00 AM

    അന്തരിച്ച കോൺഗ്രസ് സ്ഥാനാർഥി നിലമ്പൂരിൽ ആയരിത്തിലകം വോട്ടിന് മുന്നിൽ

  • 10:45 AM

    മലപ്പുറം ലോക്സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാർഥി എംപി അബ്ദുസമ്ദ സമദാലി 12,000ത്തിൽ പരം വോട്ടിൽ മുന്നിൽ

  • 10:45 AM

    പാലക്കാട് ഇ ശ്രീധരന്റെ ഭൂരിപക്ഷം 1000ത്തിന് മുകളിൽ

  • 10:15 AM

    വടകരയിൽ കെ കെ രമയടെ ഭൂരിപക്ഷം 5000 കടന്നു

  • 10:15 AM

    വടക്കഞ്ചേരിയിൽ സിറ്റിങ് എംഎൽഎ അനിൽ അക്കര പിന്നിൽ

  • 10:15 AM

    ചിറ്റൂരിൽ മന്ത്രി കെ.കെ കൃഷ്ണൻക്കുട്ടയുടെ ലീഡ് 10,000 കടന്നു

  • 10:00 AM

    ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് 3000 കടന്നു

  • 10:00 AM

    തൃശൂരിൽ സുരേഷ് ഗോപി 400ൽ വോട്ടിന് മുന്നിൽ 

  • 10:00 AM

    പാലക്കാട് ഈ ശ്രീധരന്റെ വോട്ട് 3000 കടന്നു

  • 09:00 AM

    പാലക്കാട് ഇ ശ്രീധരൻ മുന്നിൽ

Trending News