Thrikkakkara By Election Result 2022 Live Updates: 'കൈ' പിടിച്ച് തൃക്കാക്കര, ചരിത്ര ഭൂരിപക്ഷം നേടി ഉമ തോമസ്

Thrikkakkara By Election Result 2022 Live Updates: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരിക്കുന്ന തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.

Written by - Ajitha Kumari | Last Updated : Jun 3, 2022, 12:31 PM IST
    Thrikkakkara By Election Result 2022 Live Updates: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.
Live Blog

കൊച്ചി: Thrikkakkara By Election Result 2022 Live Updates: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരിക്കുന്ന തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വാശിയേറിയ പോരാട്ടം നടന്ന ഉപതിരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം. നിലവിൽ യുഡിഎഫിന്റെ ഉമ തോമസ് ലീഡ് ചെയ്യുകയാണ്. ആദ്യ ഫലസൂചനകൾ യുഡിഎഫിന് അനുകൂലമാണ്. പിടി തോമസിന് 2021ൽ ലഭിച്ച വോട്ടിനേക്കാൾ മുന്നിലാണ് ഉമ തോമസ്. 

239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കര ആർക്കൊപ്പമെന്ന് നമുക്കറിയാൻ കഴിയും. യുഡിഎഫ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെ തുടർന്നാണ് തിര‍ഞ്ഞെടുപ്പ് നടത്തിയത്. 

 

3 June, 2022

  • 12:30 PM

    തൃക്കാക്കരയിൽ ഉമ തോമസ് വിജയിച്ചു. ചരിത്ര ഭൂരിപക്ഷമാണ് ഉമ തോമസ് നേടിയിരിക്കുന്നത്. ഇരുപത്തി അയ്യായിരത്തിലധികം വോട്ടുകൾ നേടിയാണ് ഉമ തോമസിൻറെ വിജയം

  • 11:30 AM

    വിജയിക്ക് അനുമോദനമെന്ന് ജോ ജോസഫ്. പാർട്ടി ഏൽപ്പിച്ച ജോലി ഭം​ഗിയായി നിറവേറ്റിയെന്നും ജോ ജോസഫ്.

  • 11:15 AM

    വമ്പൻ ലീഡുമായി ഉമ തോമസ്. ഇരുപതിനായിരം കടന്ന് ഉമയുടെ ലീഡ്.

  • 10:45 AM

    പി.ടി. തോമസിൻറെ പിൻഗാമി ഉമ തോമസ്. 17000 കടന്ന് ലീഡ് നില.

  • 10:45 AM

    പി.ടി. തോമസിനെയും പിന്നിലാക്കി ഉമ തോമസിൻറെ മുന്നേറ്റം. 2021ൽ പി.ടിയുടെ ഭൂരിപക്ഷം 14329 ആയിരുന്നു. 

  • 10:30 AM

    തൃക്കാക്കരയിൽ യുഡിഎഫ് വൻ വിജയത്തിലേക്ക്. ഉമ തോമസിന്റെ ലീഡ് 15000 കടന്നു

     

  • 10:15 AM

    ഉമയെ അഭിനന്ദിച്ച് കെവി തോമസ്. ഇത്രയും വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചില്ല. പരാജയ കാരണങ്ങൾ എൽഡിഎഫ് പരിശോധിക്കണമെന്നും കെ.വി തോമസ്.

  • 10:15 AM

    പന്ത്രണ്ടായിരം കടന്ന് ഉമ തോമസിൻറെ ലീഡ്. ആദ്യ ആറ് റൌണ്ടിൽ പി.ടി.യുടെ ലീഡ് 5333 ആയിരുന്നു.

  • 10:15 AM

    മുഖ്യമന്ത്രി എകെജി സെൻററിൽ

  • 10:00 AM

    ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി. വിശദാംശങ്ങൾ പരിശോധിക്കുന്നുവെന്ന് സിഎൻ മോഹനൻ. മുഖ്യമന്ത്രിയല്ല, ജില്ലാ കമ്മിറ്റിയാണ് പ്രചാരണം നയിച്ചതെന്നും വിശദീകരണം.

  • 10:00 AM

    കെവി തോമസിൻറെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. 

  • 10:00 AM

    ഉമ തോമസ് 11589 വോട്ടുകൾക്ക് മുന്നിൽ. 

  • 10:00 AM

    വിഡി സതീശനെ പ്രകീർത്തിച്ച് ബൈബി ഈഡൻ. ഒറിജിനൽ ക്യാപ്റ്റൻ സതീശനെന്ന് ഹൈബി ഈഡൻറെ പ്രതികരണം.

  • 10:00 AM

    ഉമ തോമസ് പതിനായിരത്തിന് മുകളിലേക്ക് ലീഡ് ഉയർത്തി.

  • 09:45 AM

    ഉമ തോമസിന്റെ ലീഡ് പതിനായിരത്തിലേക്ക്. ഒരു ഘട്ടത്തിൽ പോലും ലീഡ് നേടാനാകാതെ എൽഡിഎഫ്

  • 09:45 AM

    കെ റെയിലിനെതിരായ ജനവിധിയെന്ന് പിജെ ജോസഫ്

  • 09:45 AM

    അന്തിമ ഫലം പുറത്ത് വരും മുൻപ് തന്നെ ജോ ജോസഫ് ലെനിൻ സെന്ററിൽ നിന്നിറങ്ങി. എല്ലാം കഴിഞ്ഞ് പ്രതികരിക്കാമെന്ന് ജോ ജോസഫ്.

  • 09:30 AM

    9000ന് മുകളിലേക്ക് ലീഡ് ഉയർത്തി ഉമ തോമസ്

  • 09:30 AM

    കെ.വി തോമസിനെതിരെ മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് പ്രവർത്തകർ.

  • 09:30 AM

    എൽഡിഎഫിന്റെ വിഭാ​ഗീയ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് തൃക്കാക്കരയിലേതെന്ന് ലീ​ഗ്

  • 09:30 AM

    വിഡി സതീശൻ ഡിസിസി ഓഫീസിൽ. വലിയ ഭൂരിപക്ഷം നേടുമെന്ന് പ്രതിപക്ഷ നേതാവ്. വോട്ട് എണ്ണി കഴിഞ്ഞ് വിശദമായ പ്രതികരണമെന്നും വിഡി സതീശൻ

  • 09:30 AM

    8000 കടന്ന് തൃക്കാക്കരയിൽ ഉമ തോമസിൻറെ ലീഡ്

  • 09:15 AM

    ഏഴായിരത്തിന് മുകളിലേക്ക് ലീഡ് ഉയർത്തി ഉമ തോമസ്. വോട്ടിങ് കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തുന്നു.

  • 09:15 AM

    മൂന്നാം റൌണ്ടിൽ തന്നെ ലീഡ് 6000 ഉയർത്തി ഉമ തോമസ്. പിടി തോമസിന്റെ ലീഡ് 6000ൽ എത്തിയത് ഏഴാം റൗണ്ടിൽ.

  • 09:15 AM

    ഉമാ തോമസിൻറെ ലീഡ് 6000 കടന്നു

  • 09:00 AM

    യുഡിഎഫ് കേന്ദ്രങ്ങളിൽ പ്രവർത്തകർ ആഹ്ളാദ പ്രകടനങ്ങൾ തുടങ്ങി. രണ്ടാം റൌണ്ട് കഴിയുമ്പോൾ നാലായിരം വോട്ടുകളുടെ ലീഡുമായി ഉമ തോമസ് മുന്നേറുന്നു. പിടിക്ക് 2438 വോട്ടുകളുടെ ലീഡാണ് രണ്ടാം റൌണ്ടിൽ ലഭിച്ചിരുന്നത്.

  • 09:00 AM

    പിടി തോമസിന് 2021ൽ ലഭിച്ച വോട്ടിനേക്കാൾ മുന്നിലാണ് ഉമ തോമസ്. 

  • 08:45 AM

    ഉമ തോമസ് ലീഡ് ഉയർത്തുന്നു. രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്.

  • 08:45 AM

    ഇവിഎം ആദ്യ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ യുഡിഎഫിന് മുന്നേറ്റം. ലീഡ് ഉയർത്തി ഉമ തോമസ്. 597 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. 21 ബൂത്തുകളിലും ഉമ തോമസ് മുന്നിൽ.

  • 08:30 AM

    വോട്ടിങ് യന്ത്രത്തിലെ ആദ്യഫലം ഉടൻ

  • 08:30 AM

    തപാൽ വോട്ടുകൾ എണ്ണി കഴിയുമ്പോൾ യുഡിഎഫ് - 3, എൽഡിഎഫ്- 2, ബിജെപി - 2 എന്നിങ്ങനെയാണ് കണക്കുകൾ

  • 08:30 AM

    ആദ്യ ഘട്ടത്തിൽ എണ്ണുക യുഡിഎഫ് സ്വാധീന മേഖലകൾ

  • 08:15 AM

    ഇവിഎം എണ്ണി തുടങ്ങി

  • 08:15 AM

    പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർന്നു

  • 08:15 AM

    ആദ്യ ലീഡ് യുഡിഎഫിന്. ആകെ കിട്ടിയ 10 പോസ്റ്റൽ വോട്ടുകളിൽ ആറെണ്ണം ഉമ തോമസിനാണ്. നാലെണ്ണം ജോ ജോസഫിനും. 

  • 08:00 AM

    തൃക്കാക്കരയിൽ വോട്ടെണ്ണൽ തുടങ്ങി.  ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളും.  പോസ്റ്റൽ വോട്ടുകൾക്ക് ശേഷം എണ്ണുന്നത് ഇടപ്പള്ളി ഡിവിഷൻ.

  • 07:45 AM

    വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം തുറന്നു.  വോട്ടെണ്ണൽ 8 മണിക്ക് തന്നെ ആരംഭിക്കും

     

  • 07:45 AM

    തൃക്കാക്കരയിൽ സ്ട്രോംഗ് റൂം തുറന്നു, വോട്ടിങ്ങ് മെഷിനുകൾ പുറത്തേക്ക് മാറ്റുന്നു

  • 07:30 AM

    ശക്തമായ ത്രികോണ മത്സരമാണ് തൃക്കാക്കരയിൽ നടന്നത്. മുന്നണികൾ എല്ലാം വലിയ പ്രതീക്ഷയിലാണ്.  കോൺഗ്രസിന്റെ മണ്ഡലം പിടിയുടെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉമാ തൊമസ് നിലനിർത്തുമോ എന്നതാണ് ഇവിടെ എല്ലാവരും ഉറ്റുനോക്കുന്നത്.  അതോ എൽഡിഎഫ് നൂറു തികയ്ക്കുമോ.  എന്തായാലും തൃക്കാക്കരയുടെ മനസറിയാൻ ഇനി മണിക്കൂറുകൾ മാത്രം.  

  • 07:15 AM

    വോട്ടെണ്ണൽ രാവിലെ 8 മണിക്ക് തന്നെ ആരംഭിക്കും.  യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ഡിസിസി ഓഫീസിൽ എത്തി.  പോളിംഗ് കുറഞ്ഞത് വിജയത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്നും  മികച്ച വിജയം നേടുമെന്നും ഉമ പറഞ്ഞു

  • 06:45 AM

    ആദ്യ അഞ്ച് റൗണ്ടുകൾ യുഡിഎഫിന്റെ വിധി നിശ്ചയിക്കും. പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന മേഖലകളിലൂടെയാവും വോട്ടെണ്ണൽ. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുളള കോര്‍പ്പറേഷന്‍ പരിധിയിലെ ബൂത്തുകള്‍ എണ്ണി തീരും. വോട്ടെണ്ണല്‍ അഞ്ചു റൗണ്ട് പിന്നിടുമ്പോൾ ഉമയുടെ ലീഡ് അയ്യായിരം കടന്നാൽ യുഡിഎഫ് വിജയിച്ചേക്കും എന്നാൽ മൂവായിരത്തിൽ താഴെയെങ്കിൽ മത്സരം കടുത്തേക്കും. 

  • 06:30 AM

    ഏഴരയോടെ സ്ട്രോങ് റൂം തുറക്കും. 8 മണിക്ക് വോട്ട് എണ്ണിത്തുടങ്ങും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമായിരിക്കും. ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിംഗ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം തെളിയും. കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക. ഇവിടെ കഴിഞ്ഞ മൂന്നുതവണയും യുഡിഎഫിന് നല്ല ലീഡ് ലഭിച്ചിരുന്നു. ആദ്യ റൗണ്ടുകളിൽ യുഡിഎഫിന് മുൻതൂക്കമുള്ള മേഖലകളും അവസാന റൗണ്ടിൽ എൽഡിഎഫിന് മുൻതൂക്കമുള്ള മേഖലകമേഖലകളിലുമായിരിക്കും വോട്ടെണ്ണുക.

Trending News