തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്തു മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയത്. രാവിലെ 9 മണിയോടെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ഇവിടെ നിന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്.
Also Read: രാജീവ് ചന്ദ്രശേഖറിൽ നിന്ന് വിഷുക്കൈനീട്ടം സ്വീകരിച്ച് നടി ശോഭന; റോഡ് ഷോയിലും സാന്നിധ്യം
പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ സുരക്ഷ വർദ്ധിപ്പിച്ചു. പ്രധാനമന്ത്രി യാത്ര ചെയ്യുന്ന പാതയും താമസസ്ഥലവും ഇന്നലെ ഉച്ചയോടെ എസ്പിജിയുടെ നിയന്ത്രണത്തിലാണ്. ഈ വർഷം തുടങ്ങിയത് മുതൽ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിലും പൊതുയോഗത്തിൽ പങ്കെടുക്കും.
Also Read: 100 വർഷങ്ങൾക്ക് ശേഷം ഈ 4 ഗ്രഹങ്ങളുടെ സംക്രമം ഈ രാശിക്കാർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!
കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കി തമിഴ്നാട്ടിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകുന്നേരം 4:15 ന് തിരുനെൽവേലിയിൽ പാർട്ടിയുടെ പൊതുയോഗത്തിൽ പ്രസംഗിക്കും. സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതൽ ജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലമായ തിരുനെൽവേലിയിൽ പാർട്ടിയുടെ നിയമസഭ കക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ ആണ് സ്ഥാനാർത്ഥി.
Also Read: വിഷുഫലം 2024: വിഷുവോടെ ഈ നാളുകാർക്ക് ലഭിക്കും ധനനേട്ടം ഒപ്പം ലോട്ടറി ഭാഗ്യവും!
കഴിഞ്ഞയാഴ്ച നൈനാറുടെ ജീവനക്കാർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഇവരിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ലൈയിങ് സ്‌ക്വാഡ് 4 കോടി രൂപ പിടിച്ചത് വലിയ വിവാദമായിരുന്നു. ഈ വർഷം പ്രധാനമന്ത്രിയുടെ എട്ടാമത്തെ തമിഴ്നാട് സന്ദർശനമാണിത്. നാളേയും പ്രധാനമന്ത്രിക്ക് തമിഴ്നാട്ടിൽ പരിപാടിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.