പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോയുടെ സിലിണ്ടറിന് 1060.50 രൂപയായി വില ഉയരും.
രണ്ടു മാസത്തിനിടെ മൂന്ന് തവണയാണ് പാചകവാതക വില വര്‍ധിപ്പിച്ചത്. മൂന്നു പ്രവശ്യമായി 103 രൂപയാണ് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വര്‍ധിപ്പിച്ചത്. നേരത്തെ 956.05 രൂപയായിരുന്നു പാചക വാതകത്തിന്‍റെ വില.
അതേ സമയം 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 8.50 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2027 രൂപയായിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന വിലക്കയറ്റത്തിനിടെ പാചകവാതക വില വർധിപ്പിച്ചത് ജനത്തിന് കൂടുതൽ ബുദ്ധിമുട്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...