മലപ്പുറം: ഇരുപത്തി രണ്ട് പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തിന്റെ അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരിലേക്ക്. ബേപ്പൂരിലേയും പൊന്നാനിയിലേയും തുറമുഖ ഓഫീസുകളില്‍ നിന്നും ബോട്ടിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടയിൽ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി കൊച്ചി സാങ്കേതിക സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്നോ നാളെയോ എത്തുമെന്നും റിപ്പോർട്ടുണ്ട്. ഇവർ പ്രധാനമായും മീന്‍ പിടിത്ത വള്ളം യാത്രാബോട്ടാക്കിമാറ്റുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ 'അറ്റ്‌ലാന്റിക്' ബോട്ട് പാലിച്ചിട്ടുണ്ടോയെന്നായിരിക്കും പരിശോധിക്കുക. അന്വേഷണ സംഘം ആവശ്യപ്പെടുന്നതനുസരിച്ചായിരിക്കും സാങ്കേതിക വിദഗ്ധർ എത്തുന്നത്.
Also Read: Budh Margi 2023: ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ബുധ കൃപയാൽ ലഭിക്കും വൻ അഭിവൃദ്ധി!
അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക്ക് ബോട്ട് മീന്‍പിടിത്ത വള്ളം രൂപംമാറ്റി നിര്‍മ്മിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബോട്ടിന് അനുമതി നല്‍കിയതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നാണ് സംഘം പരിശോധിക്കുന്നത്. ഇത് കൂടാതെ ബോട്ടുടമ പി നാസറിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അന്വേഷണ സംഘം ഉടന്‍ അപേക്ഷ നല്‍കും. ഇയാള്‍ ഇപ്പോൾ തിരൂര്‍ സബ് ജയിലിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ബോട്ടപകടം ഉണ്ടാക്കിയത്. സംഭവത്തിൽ 22 പേരുടെ ജീവൻ പൊലിഞ്ഞു. സംഭവത്തിൽ ബോട്ടുടമയും സ്രാങ്ക് ജീവനക്കാരും ഉള്‍പ്പെടെ പത്തുപേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
മതപഠന ശാലയിൽ 17 കാരിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ബാലരാമപുരത്തെ മതപഠന ശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ബീമാപള്ളി സ്വദേശിയായ അസ്മിയ മോളെയാണ് കാണാനെത്തിയ മാതാവ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടത്. സംഭവം നടന്നത് ബാലരാമപുരത്തെ അല്‍ അമല്‍ മത പഠനശാലയിലാണ്. ബാലരാമപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അസ്മിയയുടെ മാതാവിനെ വിളിച്ച് പഠന ശാലയിൽ എത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ എത്തിയ അമ്മയോട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം സ്ഥാപനത്തിലെ അധികൃതര്‍ അറിയിക്കുകയായിരുന്നു.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ
ആദ്യം കുട്ടിയെ കാണാൻ മതൈവനെ അനുവദിച്ചില്ലയെന്നും ശേഷം അധികൃതരെ വിളിച്ചു സംസാരിച്ചപ്പോഴാണ് കുട്ടിയെ കാണാൻ അനിവദിച്ചതെന്നും അപ്പോൾ കുട്ടി വീണു കിടക്കുന്ന നിലയിലായിരുന്നു എന്നും ബന്ധുക്കളെ മാതാവ് അറിയിച്ചതിനെ തുടർന്നാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. അസ്മിയ ഒരു വര്‍ഷത്തിലേറെയായി ഈ മത പഠന ശാലയില്‍ പഠിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് അസുഖമാണെന്ന് പറഞ്ഞതനുസരിച്ചാണ് കുട്ടിയെ കാണാൻ മാതാവ് ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ ശനിയാഴ്ച എത്തിയത്. കുട്ടി തൂങ്ങിമരിച്ചതാണെന്നാണ് സ്ഥാപനത്തിലെ അധികൃതർ മാതാവിനോട് പറഞ്ഞത്. കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോക്കാരനും ചേർന്ന് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ഈ നിലയിൽ കണ്ടിട്ടും ആരും ആശുപതിയിൽ കൊണ്ടുപോയില്ലെന്നും മാത്രമല്ല ഇവരോടൊപ്പം ആരും ചെന്നില്ലയെന്നതും സംശയത്തിന്റെ ആക്കം കൂട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...