Arunachal Pradesh: അരുണാചലിൽ മലയാളി ദമ്പതികളും അധ്യാപികയും ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം

Malayali couple found dead: ദേവിയും നവീനും കോട്ടയം സ്വദേശികളും ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയുമാണ്.

Written by - Zee Malayalam News Desk | Last Updated : Apr 2, 2024, 06:59 PM IST
  • ഇറ്റാന​ഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്
  • കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് ആര്യയെ കാണാതായിരുന്നു
  • വീട്ടുകാരോട് പറയാതെയാണ് ആര്യ വീടുവിട്ടത്
Arunachal Pradesh: അരുണാചലിൽ മലയാളി ദമ്പതികളും അധ്യാപികയും ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം

ഇറ്റാന​ഗർ: അരുണാചൽ പ്രദേശിൽ മലയാളികളായ ദമ്പതികളും സുഹൃത്തായ അധ്യാപികയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ, അധ്യാപികയായ ആര്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിയും നവീനും കോട്ടയം സ്വദേശികളും ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയുമാണ്.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നി​ഗമനം. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നാണ് ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്.

ALSO READ: കടുത്ത ദുര്‍ഗന്ധം, വീട് പരിശോധിച്ച നാട്ടുകാര്‍ കണ്ടത് യുവാവിന്‍റെ അഴുകിത്തുടങ്ങിയ മൃതദേഹം; സംഭവം മലപ്പുറത്ത്

ഇറ്റാന​ഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് ആര്യയെ കാണാതായിരുന്നു. വീട്ടുകാരോട് പറയാതെയാണ് ആര്യ വീടുവിട്ടത്. ആര്യയുടെ ബന്ധുക്കൾ വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസിന്റെ അന്വേഷണത്തിൽ ആര്യ നവീനും ദേവിക്കും ഒപ്പമാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗുവാഹട്ടിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദ യാത്രക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്കൂളിലാണ് മുൻപ് ദേവിയും ജോലി ചെയ്തിരുന്നത്.

ALSO READ: തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ആര്യ ജോലി ചെയ്യുന്ന സ്കൂളിൽ മുൻപ് ദേവി ജർമൻ പഠിപ്പിച്ചിരുന്നു. മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതായി ചൊവ്വാഴ്ച രാവിലെ ഇറ്റാന​ഗർ പോലീസാണ് വട്ടിയൂർക്കാവ് പോലീസിനെ അറിയിച്ചത്. ഇവർ മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News