ആഭ്യന്തര കലാപത്തില്‍ വലയുന്ന ലിബിയയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെ 18 അംഗ സംഘമാണ് ഇന്ന് രാവിലെ കൊച്ചിയില്‍ നെടുംബാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇതില്‍ 11 പേര് കുട്ടികളാണ്.17 മലയാളികളടക്കം 29 പേരുടെ സംഘമാണ് ലിബിയയില്‍ നിന്ന് പറന്നത്. മറ്റ് 11 പേരടങ്ങുന്ന സംഘം ചെന്നൈയിലെത്തും. ലിബിയയില്‍ വിവധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണ് അധികംപേരും.
ലിബിയയില്‍ അതി രൂക്ഷമായി കലാപം നടക്കുന്ന സാഹചര്യത്തില്‍ വിസ കാലാവധി തീര്‍ന്നതിനാല്‍ നാട്ടിലെത്താന്‍ പറ്റാതെ കുടുങ്ങികിടക്കുകയായിരുന്നു ഇവര്‍. കൃത്യമായി ഭക്ഷണമോ, വെള്ളമോ ഇവര്‍ക്ക് ലഭിച്ചില്ല കൂടാതെ കുട്ടികള്‍ക്ക് അസുഖം പിടിപെട്ടു. അങ്ങനെ 47 ദിവസത്തെ ദുരിതത്തിന് ശേഷം നോര്‍ക്കയുടെ സഹായത്തോടെ ഇന്ത്യയിലേക്ക് തിരിച്ചെത്താനായി.
നാട്ടിലേക്ക് തിരിച്ചെത്തുന്നവരെ സ്വീകരിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാനും നോര്‍ക്ക കൊച്ചി വിമാനത്താവളത്തില്‍ ഹെല്‍പ്പ്ഡെസ്‌ക് തുറന്നിട്ടുണ്ട്. വിദേശകാര്യവകുപ്പിന്‍റെയും മുഖ്യമന്ത്രിയുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ സാധിച്ചത്.