മക്കൾ തമ്മിൽ തല്ല്; കുടുംബ വഴക്കിനിടയിൽ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു

മക്കൾ തമ്മിലുള്ള വഴക്ക് കയ്യാങ്കളിയിലേക്ക് എത്തിയതോടെ പിടിച്ച് മാറ്റാൻ ചെന്നതായിരുന്നു സുധാകരൻ. ഇടയിൽ സുധാകരനും മർദ്ദനമേറ്റതായി പറയുന്നു.  

Written by - Zee Malayalam News Desk | Last Updated : Mar 17, 2024, 11:37 AM IST
  • സുധാകരൻറെ ഭാര്യ സുനിത തിരുവനന്തപുരം ജിജി ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരിയാണ്
  • വീട്ടിൽ ഇത്തരത്തിലുള്ള വഴക്ക് സ്ഥിരമായിരുന്നതിനാൽ സമീപത്തെ നാട്ടുകാരും കാര്യമായി എടുത്തില്ല
  • വെഞ്ഞാറമൂട് പോലീസ് മൂന്നു മക്കളെയും കസ്റ്റടിയിൽ എടുത്തിട്ടുണ്ട്
മക്കൾ തമ്മിൽ തല്ല്; കുടുംബ വഴക്കിനിടയിൽ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം: കുടുംബ വഴക്കിനിടയിൽ  കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. വെഞ്ഞാറമൂട് അമ്പലമുക്ക് ഗാന്ധി നഗർ സുനിതാ ഭവനിൽ സുധാകരൻ (57) ആണ് മരിച്ചത്. മക്കൾ തമ്മിലുള്ള വഴക്ക് കയ്യാങ്കളിയിലേക്ക് എത്തിയതോടെ പിടിച്ച് മാറ്റാൻ ചെന്നതായിരുന്നു സുധാകരൻ. ഇടയിൽ സുധാകരനും മർദ്ദനമേറ്റതായി പറയുന്നു.  

രാത്രി 10.30 ടെയാണ് സംഭവം. സുധാകരൻറെ ഭാര്യ സുനിത തിരുവനന്തപുരം ജിജി ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരിയാണ്. സുനിതക്ക് നൈറ്റ ഡ്യൂട്ടിയായിരുന്നു ശനിയാഴ്ച. വീട്ടിൽ ഇത്തരത്തിലുള്ള വഴക്ക് സ്ഥിരമായിരുന്നതിനാൽ സമീപത്തെ നാട്ടുകാരും കാര്യമായി എടുത്തില്ല. വെഞ്ഞാറമൂട് പോലീസ് മൂന്നു മക്കളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News