Murder: വിവാഹ അഭ്യർത്ഥന നിരസിച്ചു, പെൺകുട്ടിയുടെ അച്ഛനെ തലയ്ക്ക് അടിച്ചു കൊന്നു

Murder: സംഭവത്തിൽ കൊല്ലം മടത്തറ സ്വദേശിയായ രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 30, 2024, 05:39 PM IST
  • വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു
  • ഞാവേലിക്കോണം സ്വദേശി ബിജു ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
Murder: വിവാഹ അഭ്യർത്ഥന നിരസിച്ചു, പെൺകുട്ടിയുടെ അച്ഛനെ തലയ്ക്ക് അടിച്ചു കൊന്നു

വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു. കിളിമാനൂർ ഞാവേലിക്കോണം സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ കൊല്ലം മടത്തറ സ്വദേശിയായ രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

കഴിഞ്ഞ 17 ന് രാത്രിയാണ് ബിജുവിന് തലയ്ക്കടിയേറ്റത്. പ്രതി രാജീവ് മകളെ വിവാഹം ചെയ്ത് തരണമെന്നാവശ്യപ്പെട്ട് ബിജുവിനെ സമീപിച്ചിരുന്നു. എന്നാൽ മകൾക്ക് വിവാഹപ്രായമായിട്ടില്ലെന്ന് പറഞ്ഞ് ബിജു അഭ്യർത്ഥന നിരസിച്ചു. ഈ ദേഷ്യത്തിലായിരുന്നു മർദ്ദനം. മർദ്ദനത്തിൽ നിലത്ത് വീണ ബിജുവിനെ യുവാവ് പാറക്കല്ല് ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News