Amayizhanjan Canal: ജോയിയെ കണ്ടെത്താൻ റോബോട്ടുകളെ ഇറക്കി പരിശോധന; കാണാതായിട്ട് 10 മണിക്കൂർ പിന്നിടുന്നു

Rescue Operation: രാത്രിയിലും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മാലിന്യം തിങ്ങിനിറഞ്ഞിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.

Written by - Zee Malayalam News Desk | Last Updated : Jul 13, 2024, 08:47 PM IST
  • ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതാകുന്നത്
  • തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതാകുകയായിരുന്നു
Amayizhanjan Canal: ജോയിയെ കണ്ടെത്താൻ റോബോട്ടുകളെ ഇറക്കി പരിശോധന; കാണാതായിട്ട് 10 മണിക്കൂർ പിന്നിടുന്നു

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുന്നു. റെയിൽവേ പാളത്തിനടുത്തുള്ള മാൻഹോളിൽക്കൂടി റോബോട്ടിനെ ഇറക്കി പരിശോധന നടത്തുകയാണിപ്പോൾ. രാത്രിയിലും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

കേരള സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെയാണ് മാൻഹോളിൽ പരിശോധനയ്ക്കായി ഇറക്കിയിരിക്കുന്നത്. ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനുമാണ് ശ്രമിക്കുന്നത്.

ശനിയാഴ്ച രാവിലെയാണ് ന​ഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതാകുകയായിരുന്നു.

ALSO READ: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒരാളെ കാണാതായി; മാലിന്യക്കൂമ്പാരത്തിൽ കുടുങ്ങിയെന്ന് സംശയം, രക്ഷാപ്രവർത്തനം തുടരുന്നു

മാലിന്യം തിങ്ങിനിറഞ്ഞിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. റെയില്‍വേയിലെ ചില കരാറുകാരാണ് ജോയി എന്ന ക്രിസ്റ്റഫറിനെ ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്‌ക്കൊപ്പമാണ് ജോയിയുടെ താമസം. അവിവാഹിതനാണ്. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ച് വിൽക്കുന്ന ജോലിയായിരുന്നു. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്കായി പോയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News