Mangalore Boat Accident: കപ്പൽ ബോട്ടിലിടിച്ച് 12 പേരെ കാണാതായി,അപകടത്തിൽപ്പെട്ടത് ബേപ്പൂരിൽ നിന്നും മീൻ പിടിക്കാൻ പോയ ബോട്ട്

ബേപ്പൂരിൽ നിന്ന് മീൻ പിടിക്കാൻ പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Apr 13, 2021, 01:04 PM IST
  • തിരച്ചിൽ തുടരുന്നു
Mangalore Boat Accident: കപ്പൽ ബോട്ടിലിടിച്ച് 12 പേരെ കാണാതായി,അപകടത്തിൽപ്പെട്ടത്  ബേപ്പൂരിൽ നിന്നും മീൻ പിടിക്കാൻ പോയ ബോട്ട്

കോഴിക്കോട്: Beypore നിന്നും മീൻ പിടിക്കാൻ പോയ ബോട്ട് കപ്പലുമായി ഇടിച്ച് 7 പേരെ കാണാതായി. രണ്ട് പേർ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തി.ബേപ്പൂരിൽ നിന്നും മീൻ പിടിക്കാൻ പോയ ബോട്ടിലെ സംഘമാണ് അപകടത്തിൽപ്പെട്ടത്. മംഗലാപുരം തീരത്താണ് അപകടം ഉണ്ടായത്. രണ്ട് പേർ മരിച്ചതായി മംഗലാപുരം കോസ്റ്റൽ പോലീസ് അറിയിച്ചു. ഹെലിക്കോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ നടത്തി വരികയാണ്. ആകെ 14  പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബേപ്പൂർ സ്വദേശിയായ ജാഫറിൻറെ ഉടമസ്ഥതയിലുള്ള ഐ.എസ്.ബി റബ്ബ എന്ന് ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

കോസ്റ്റ് ഗാർഡും,നാവികസേനയും സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. ഇടിച്ച കപ്പൽ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽപ്പെട്ടവരിൽ ഏറെപ്പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ബോട്ടിലുണ്ടായ ഏഴ് പേരുകൾ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ഒഡീഷ,ബംഗാൾ സ്വദേശികളുമാണ്. കോസ്റ്റൽ ഗാർഡിൻറെ മൂന്ന് ബോട്ടുകൾക്കൂടി സ്ഥലത്ത് രക്ഷപ്രവർത്തനത്തിന്  എത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നതെങ്കിലും സംഭവം പുറം ലോകം അറിയുന്നത്. ഇന്ന് ഉച്ചയോടെയാണ് updating soon.....

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News