തിരുവനന്തപുരം: കോറോണ വൈറസ് രാജ്യമൊട്ടാകെ പടർന്നു പന്തലിക്കുന്ന സാഹചര്യത്തിൽ രോഗ ബാധ കൂടുതൽ പകരാതിരിക്കാൻ വേണ്ടി പ്രധാനമന്ത്രി മാർച്ച് 24 മുതൽ 21 ദിവസത്തെ lock down പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ അവസാരത്തിൽ ആരും പട്ടിണി ഇരിക്കണ്ട എന്ന ഉദ്ദേശത്തോടെ സർക്കാർ എല്ലാവർക്കും സൗജന്യ റേഷൻ നൽകുകയാണ്. ഈ ഭക്ഷ്യധാന്യ കിറ്റ് അർഹതയുള്ള പാവപ്പെട്ടവർക്കായി വിട്ടുനൽകി മാതൃകയായിരിക്കുകയാണ് മണിയൻപിള്ള രാജു.
ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിനുള്ള സ്പെഷ്യൽ റേഷൻ കിറ്റ് അർഹർക്ക് നൽകി കൊണ്ടുള്ള ഓൺലൈൻ സമ്മതപത്രം അദ്ദേഹം നൽകിയത്. അർഹനായ ഒരാൾക്ക് ഈ സഹായം ഉപയോഗപ്രദമാകുമെങ്കിൽ അതാണ് തനിക്കും സന്തോഷമെന്നാണ് മണിയൻപിള്ള പറഞ്ഞത്.
Also read: സൗജന്യ റേഷൻ വാങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് മണിയൻപിള്ള രാജു
കഴിഞ്ഞ ദിവസം റേഷൻ കടയിൽ പോയതും അരി വാങ്ങി അതിന്റെ ഗുണനിലവാരം നടത്തിയതുമൊക്കെ മണിയൻപിള്ള പറഞ്ഞതും ആരാധകർ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പണ്ടു ലഭിച്ചിരുന്ന അരിയേക്കാളുംഒരുപാട് മെച്ചപ്പെട്ട അരിയാണ് ഇപ്പോൾ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം റേഷൻ കടയിൽ പോയി റേഷൻ ഭക്ഷ്യധാന്യം വാങ്ങിയതിനെക്കുറിച്ചും ഭക്ഷ്യധാന്യത്തിന്റെഗുണമേൻമയെക്കുറിച്ചും മണിയൻപിള്ള രാജു അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു.