ചൈനയിലെ വുഹാനിൽ നിന്നും പടർന്നു പിടിച്ച കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പന്തലിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ വൈറസ് കൂടുതൽ വ്യാപിക്കാതിരിക്കാൻ പ്രധാനമന്ത്രി മാർച്ച് 24 ന് രാജ്യത്ത് 21 ദിവസത്തെ lock down പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ പുറത്തൊന്നും ഇറങ്ങാതെ വീട്ടിൽ ഇരിക്കുകയാണ്. വീടുകളിൽ ഇരിക്കുന്ന ജനങ്ങൾക്ക് ഒരു കുറവും വരുത്താതെ ഇപ്പോഴിതാ സൗജന്യ റേഷൻവരെ നൽകുകയാണ് സർക്കാർ.
അങ്ങനെ ലഭിച്ച സൗജന്യ റേഷൻ വാങ്ങിയത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട താരം മണിയൻപിള്ള രാജു. റേഷൻ അരി വാങ്ങുന്നതിൽ തനിക്ക് ഒരു നാണക്കേടുമില്ലെന്ന് വ്യക്തമാക്കിയ താരം കുട്ടിക്കാലത്തെ റേഷനരി കഴിച്ചു ജീവിച്ചകാലത്തേയും ഓർത്തെടുത്തു.
Also read: രാജ്യത്തിനൊപ്പം; ദീപം തെളിയിച്ച് പ്രധാനമന്ത്രിയുടെ മാതാവും...
പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. സൗജന്യ റേഷൻ വാങ്ങാൻ ഭാര്യയുടെ പേരിലുള്ള വെള്ള കാർഡുമായി ജവഹർ നഗറിലെ റേഷൻ കടയിലേക്ക് മകനൊപ്പം വാങ്ങാൻ പോയപ്പോൾ എതിരെ വന്നയാൾ സാർ എങ്ങോട്ടു പോകുന്നുവെന്ന് അന്വേഷിക്കുകയും റേഷൻ കടയിലേക്കാണെന്ന് പറഞ്ഞപ്പോൾ സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാൻ എന്ന് ചോദിച്ചുവെന്നും അതിനു മറുപടിയായി ഇതൊക്കെ ഒരു നാണക്കേട് ആണെങ്കിൽ ഇതിലൂടെയാണ് താൻ ഇവിടെവരെ എത്തിയതെന്നും മറുപടി പറഞ്ഞ് മകനെയും കൂട്ടി നടന്നുവെന്നും അദ്ദേഹം ആഭിമുഖ്യത്തിൽ പറഞ്ഞിരുന്നു.
കൂടാതെ ഒരു പൈസയും കൊടുക്കാതെ 10 കിലോ പുഴുക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങിയെന്നും. വീട്ടിലെത്തി ചോറുവച്ചപ്പോൾ സാധാരണ വീട്ടിൽ വയ്ക്കുന്ന അരിയുടെ ചോറിനെക്കാൾ നല്ല രുചിയുള്ള ചോറായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also read: Lock down ൽ തെളിഞ്ഞത് ഗംഗ...
കൂടാതെ കുട്ടിക്കാലത്ത് അരിയും ഗോതമ്പും പഞ്ചസാരയുമൊക്കെ വാങ്ങി തലയിൽവച്ചു ചുമന്നിരുന്നകാലത്തെക്കുറിച്ചും അദ്ദേഹം അയവിറക്കി. മോശം റേഷനരിയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന ചില ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടതിനാലാണ് റേഷനരി വാങ്ങാൻ പോകാൻ മണിയൻപിള്ള തീരുമാനിച്ചത്.
പണ്ടത്തെ നാറ്റമുള്ള റേഷനരി വാങ്ങിയകാലം ഓർക്കുന്ന ആരും ഈ റേഷനരിയെ കുറ്റം പറയില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. lock down ആയതുകൊണ്ട് സിനിമ സീരിയൽ ഷൂട്ടിങ്ങും നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ മണിയൻപിള്ള രാജുവും വീട്ടിൽ തന്നെയാണ്.