ലെഫ്റ്റ്നന്റ് ജനറൽ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവി . നിലവിലെ മേധാവി എം എം നരവനെ വിരമിക്കുന്ന ഒഴിവിലാണ് മനോജ് പാണ്ഡെയുടെ നിയമനം . എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് മനോജ് പാണ്ഡെ . സേനയുടെ 29ാം മേധാവിയായാണ് ലഫ്.ജനറൽ മനോജ് പാണ്ഡെയുടെ നിയമനം.
മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയാണ് . നാഷണൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത് . ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രമം തുടങ്ങിയവയിൽ പങ്കെടുത്തിട്ടുണ്ട് . ജമ്മു കശ്മീർ അതിർത്തിയിൽ എൻജിനീയർ റെജിമെന്റിലും ഇൻഫൻട്രി ബ്രിഗേഡിലും ചുമതലകൾ വഹിച്ചിട്ടുണ്ട് .
പടിഞ്ഞാറൻ ലഡാക്കിലെ പർവത നിരകളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ നിർവഹിച്ചിട്ടുണ്ട് . ഡൽഹിയിൽ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്ടർ ജനറൽ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...