കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം; സംഘത്തിൽ മൊയ്തീൻ അടക്കമുള്ളവരുണ്ടായിരുന്നുവെന്ന് സൂചന

കണ്ണൂർ കൊട്ടിയൂരിൽ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 08:02 AM IST
  • അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി റിപ്പോർട്ട്
  • ആയുധ ധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം
കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം; സംഘത്തിൽ മൊയ്തീൻ അടക്കമുള്ളവരുണ്ടായിരുന്നുവെന്ന് സൂചന

കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി റിപ്പോർട്ട്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ   മാവോയിസ്റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയിൽ പെട്ടത്. 

ആയുധ ധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. വനപാലകരുടെ മൊഴിയിൽ  കേളകം പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തു. സംഘത്തിൽ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മൊയ്തീൻ ഉണ്ടായിരുന്നുവെന്നാണ് സൂചന. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Also Read: നിലമ്പൂരില്‍ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളെത്തി

മുൻപ് ഫെബ്രുവരി 21 നും നാദാപുരം പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു.  അന്നും വൈകുന്നേരത്തോടെയാണ് പാമ്പൻകോട് മലയിൽ മാവോയിസ്റ്റ് സംഘമെത്തിയതെന്നാണ് വിവരം ലഭിച്ചത്. 

ഇവിടെ താമസിക്കുന്ന എം സണ്ണി, എംസി അശോകൻ എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റുകൾ എത്തിയത്. മാവോയിസ്റ്റ് സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി സണ്ണിയും അശോകനും വിവരം നൽകിയിരുന്നു. ഇവരിൽ നാലു പേർ സ്ത്രീകളും രണ്ടു പേർ പുരുഷന്മാരുമായിരുന്നു. സംഘത്തിന്റെ പക്കൽ തോക്കുമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴി. 

Also Read: Horoscope March 12, 2022: ഇന്ന് മകരം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കില്ല; വൃശ്ചികം രാശിക്കാർക്ക് നല്ല ദിനം 

മാവോയിസ്റ്റ് ലഘുലേഖകൾ വീട്ടുകാർക്ക് നൽകിയ ശേഷം ആറംഗ സംഘം ഇവിടെ നിന്ന് ആഹാരവും കഴിച്ചാണ് അന്ന് മടങ്ങിയത്. വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ കേരള പൊലീസ് സംഘവും തണ്ടർബോൾട്ടും ഈ മേഖലയിൽ ആ സമയം തിരച്ചിൽ നടത്തിയിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News