തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ രേഖകള്‍ തിരുത്തി മാര്‍ക്ക് തട്ടിപ്പ്.
നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തി ജയിച്ചത്. 16 പരീക്ഷകളിലെ മാര്‍ക്ക് തിരുത്തി അധിക മോഡറേഷന്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
സര്‍വകലാശാല അറിയാതെയാണ് കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കിയിരിക്കുന്നത്. സര്‍വകലാശയില്‍ നിന്ന് തന്നെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ഉപയോഗിച്ച് കമ്പ്യൂട്ടറിയില്‍ കയറിയാണ് അധികമോഡറേഷന്‍ നല്‍കിയത്. ചട്ടപ്രകാരം സര്‍വലകലാശാല നല്‍കുന്ന മോഡറേഷന് പുറമേയാണ് അധിക മാര്‍ക്ക്നല്‍കുന്നത്.
തോറ്റ ചില വിദ്യാര്‍ത്ഥികള്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാന്‍ ചെല്ലുന്ന സമയത്ത് തങ്ങള്‍ നേരത്തെ തന്നെ ജയിച്ചതായി അറിയുന്നതുപോലെ വിചിത്രമായ കാര്യങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്.
രണ്ട് പരീക്ഷകളില്‍ മാര്‍ക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന എ.ആര്‍.രേണുകയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ ഇതില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല തട്ടിപ്പിന്റെ വ്യാപ്തിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങളിലൂടെ വ്യക്തമാകുന്നത്. 16 പരീക്ഷകളില്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.