Kerala Assembly Election 2021 Result Live: തൃത്താല യുടെ കണക്ക് ചോദ്യങ്ങൾ ഇങ്ങിനെയായിരുന്നോ?

തൃത്താലയുടെ ജനവിധി വിനയ പുരസ്സരം അംഗീകരിക്കുന്നുവെന്നും പുതിയ കേരള സർക്കാരിന് ആശംസകളെന്നുമായിരുന്നു പോസ്റ്റ്

Written by - Zee Malayalam News Desk | Last Updated : May 2, 2021, 02:32 PM IST
  • അപ്രതീക്ഷിതമായ പിണറായി ഇഫക്ട്
  • വിവാദങ്ങൾ ഏറെ ഉണ്ടായാണ് തൃത്താല തിരിച്ചു പിടിക്കാനായി എം.ബി രാജേഷിനെ സി.പി.എം ഇറ
  • അതി ശക്തമായ പോരാട്ടം തന്നെയാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്.
  • മിക്ക മണ്ഡലങ്ങളിലും യു.ഡി.എഫ് നിലം തൊട്ടില്ല
Kerala Assembly Election 2021 Result Live: തൃത്താല യുടെ  കണക്ക് ചോദ്യങ്ങൾ ഇങ്ങിനെയായിരുന്നോ?

തൃത്താല: ശക്തൻമാരുടെ പോരാട്ടമെന്ന് വിശ്വസിച്ചിരുന്ന തൃത്താലയിൽ അവസാന ഘട്ടത്തിൽ  എല്ലാവരെയും ഞെട്ടിച്ച് എം.ബി രാജേഷ് വിജയത്തിലേക്ക്. പരാജയം സമ്മതിച്ച് മണ്ഡലത്തിലെ സിറ്റിങ്ങ് എം.എൽ.എയും എതിർ സ്ഥാനാർഥിയുമായിരുന്ന വി.ടി ബൽറാം ഫേസ്ബുക്കിൽ  പോസ്റ്റിട്ടു. 

തൃത്താലയുടെ ജനവിധി വിനയ പുരസ്സരം അംഗീകരിക്കുന്നുവെന്നും പുതിയ കേരള സർക്കാരിന് ആശംസകളെന്നുമായിരുന്നു പോസ്റ്റ്.അവസാന ഘട്ടത്തിലാണ്  എം.ബി രാജേഷ് ശക്തമായൊരു കടന്ന് വരവ് നടത്തിയെതെന്നാണ് ശ്രദ്ധേയം. രാഷ്ട്രീയ വിവാദങ്ങൾ ഏറെ ഉണ്ടായാണ് തൃത്താല തിരിച്ചു പിടിക്കാനായി എം.ബി രാജേഷിനെ സി.പി.എം ഇറക്കിയത്.

ALSO READ: Kerala Assembly Election 2021 Result Live: ആദ്യ ഫല സൂചനകൾ എൽ.ഡി.എഫിന് അനുകൂലം, നേമത്ത് കുമ്മനം ലീഡ് ചെയ്യുന്നു

അപ്രതീക്ഷിതമായ പിണറായി ഇഫക്ട് തന്നെയാണ് ഇത്തവണ എല്ലാ മണ്ഡലങ്ങളിലും പ്രതിഫലിച്ചത് എന്ന് വേണം പറയാൻ. അതി ശക്തമായ പോരാട്ടം തന്നെയാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്.മിക്ക മണ്ഡലങ്ങളിലും യു.ഡി.എഫ് നിലം തൊട്ടില്ലെന്ന് മാത്രമല്ല. ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും തോറ്റ് തുന്നം പാടുകയും ചെയ്തുവെന്നു  വേണം പറയാൻ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News