മോഹന്‍ലാലിലുള്ള പ്രതീക്ഷ അസ്ഥാനത്ത്, ആരാധകരെ നിലയ്ക്ക് നിര്‍ത്തണം- ജോസഫൈന്‍

ഡബ്യുസിസിയുടെ സോഷ്യല്‍ മീഡിയ മാനേജരായ സംഗീത ജനചന്ദ്രനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

Last Updated : Oct 15, 2018, 01:54 PM IST
മോഹന്‍ലാലിലുള്ള പ്രതീക്ഷ അസ്ഥാനത്ത്, ആരാധകരെ നിലയ്ക്ക് നിര്‍ത്തണം-   ജോസഫൈന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ്  മോഹന്‍ലാലിനെ വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍. 

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചുക്കൊണ്ട് ഡബ്ല്യൂസിസി അംഗങ്ങള്‍ രംഗത്ത് വന്നതിന്‍റെ പശ്ചാത്തലത്തിലാണ് ജോസഫൈന്‍റെ പ്രതികരണം.

നേതൃത്വത്തിലേക്ക് മോഹന്‍ലാല്‍ വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍, അദ്ദേഹം എല്ലാവരെയും നിരാശരാക്കിയെന്നും ജോസഫൈന്‍ പ്രതികരിച്ചു. 

മോഹന്‍ലാല്‍ അല്‍പ൦ കൂടി ഉത്തരവാദിത്തം കാണിക്കണമെന്നും ആരാധകരെ നിലയ്ക്ക് നിര്‍ത്തണമെന്നും ജോസഫൈന്‍ പറഞ്ഞു. നടിമാര്‍ക്കെതിരെ അവഹേളനം ഉണ്ടാകരുതെന്ന് ആരാധകരോട് പറയണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

അമ്മ താരസംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന ആവശ്യവുമായി ഡബ്യുസിസി അംഗങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ അവരുടെ ഫേസ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം നിറയുകയായിരുന്നു. 

ഡബ്യുസിസിയുടെ സോഷ്യല്‍ മീഡിയ മാനേജരായ സംഗീത ജനചന്ദ്രനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.
 

More Stories

Trending News