Thiruvananthapuram : വിവാദത്തിലായി സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ എംസി ജോസഫൈനെതിരെ (MC Josephine) വഴി തടയൽ സമരം പ്രഖ്യാപിച്ച് കോൺഗ്രസ്. എം സി ജോസഫൈനെ തൽസ്ഥാനത്ത് ഇനി തുടരുന്നത് ജനങ്ങളോടുള്ള വെല്ലിവിളിയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ (K Sudhakaran) പ്രസ്താവനയിലൂടെ അറിയിച്ചു. അധികാരത്തിൽ നിന്ന് ജോസഫൈനെ കമ്മീഷന്റെ ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ സമരം തുടരുമെന്ന് കെപിസിസി അധ്യക്ഷൻ അറിയിച്ചു.
വനിതാ കമ്മീഷന്റെ അധ്യക്ഷയായ ജോസഫൈൻ തുടരുന്നത് ഇനിയും സംസ്ഥാനത്ത് ഇരകൾ അത്മഹത്യ ചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്ന് കെ സുധാകരൻ പറഞ്ഞു. അത് ഒഴിവാക്കാനാണ് സാധാരണ പ്രതിഷേധത്തിൽ ഒതുക്കാതെ ജോസഫൈനെ കൃത്യനിവഹണത്തിൽ നിന്ന് തടയുന്നതെന്ന് കെപിസിസി തീരുമാനിച്ചതായി സുധാകരൻ പ്രസ്താവനയിലൂടെ അറിയിച്ചു.
ALSO READ : MC Josephine Controversy : വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ മാറ്റണമെന്ന് കെ.സുരേന്ദ്രൻ
അതിരൂക്ഷമായി രീതിയിലാണ് സുധാകരൻ ജോസഫൈനെതിരെ പ്രസ്താവനയിലൂടെ ആഞ്ഞടിച്ചത്. ജോസഫൈൻ പിന്തിരിപ്പൻ മാനസികാവസ്ഥയിലാണ് നിന്നുകൊണ്ടാണ് ഇരകാളായവരെ അപമാനിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. കഴിഞ്ഞ നാലര വർഷം ഇത്തരുമൊരു വിപത്തിനെ സ്ത്രീകളുടെ മേൽ കെട്ടിവെച്ച സർക്കാർ എത്രയും വേഗം തെറ്റി തിരുത്തി മാപ്പ് പറയണമെന്ന് സുധാകരൻ പറഞ്ഞു. ഇനിയും ജോസഫൈനെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ആണ് ഭാവമെങ്കിൽ അത് സമൂഹത്തിനും, സ്ത്രീകൾക്കും, കുട്ടികൾക്കും എതിരായ സർക്കാരിന്റെ വെല്ലുവിളി ആയിട്ടാണ് കെ.പി.സി.സി മനസ്സിലാക്കുന്നതെന്ന് സുധാകരൻ തന്റെ പ്രസ്താവനയിലൂടെ അറിയിച്ചു.
ഒരു സ്വകാര്യ ചാനലിന്റെ ഫോൺ ഇൻ പരിപാടിയിൽ ഗാർഹിക പീഡന പരാതി അറിയിക്കാൻ വിളിച്ച യുവതിയോടാണ് ജോസഫൈൻ രോക്ഷത്തോടെ സംസാരിച്ചത്. ഗാർഹിക പീഡനത്തെ കുറിച്ച പരാതിപ്പെടാതിരുന്ന പരാതിക്കാരിയോട് അനുഭവിച്ചോളൂ എന്നാണ് ജോസഫൈൻ ലൈവ് പരിപാടിക്കിടെ പറഞ്ഞത്. കൂടാതെ കേസ് നല്ല വക്കീലിന് വെച്ച് വാദിക്കാനും വേണമെങ്കിൽ വനിതാ കമ്മീഷനിൽ പരാതി നൽകാമെന്ന് പരാതിക്കാരിയോട് കമ്മീഷൻ അധ്യക്ഷൻ ചാനലിൽ പരിപാടിക്കിടെ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy