ഇടുക്കി: വൃക്ക പകുത്ത് നല്‍കാന്‍ അമ്മ തയ്യാറാണ്. കരുണയുള്ളവരുടെ കൈതാങ്ങുണ്ടെങ്കില്‍ സജിതയ്ക്ക് ജീവിതത്തിലേയ്ക്ക് തിരികെ എത്താനാവും. ഇടുക്കി ഈട്ടിതോപ്പ് സ്വദേശിയായ 25 വയസുകാരിയാണ്, വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ കരുണ തേടുന്നത്.
മൂന്ന് വയസുകാരിയായ, പൊന്നോമനയെ താലോലിയ്ക്കണം. കുടുംബത്തിന് കൈതാങ്ങാവണം, സജിതയുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴലായിരിക്കുകയാണ് വൃക്ക രോഗം. മൂന്ന് വര്‍ഷം മുന്‍പ് പ്രസവ ആവശ്യത്തിനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് സജിതയുടെ ഇരു വൃക്കകളും തകരാറിലായതായി തിരിച്ചറിയിയുന്നത്.
Read Also: കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി റിയാസ്
പിന്നീട് കടം വാങ്ങിയും, പണയം വെച്ചും ചികിത്സ നടത്തി. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് നടത്തുകയാണ്. വൃക്ക മാറ്റിവെയ്ക്കുക മാത്രമാണ് ഏക പോംവഴി. സജിതയുടെ അമ്മ സിന്ധു, മകള്‍ക്ക് വൃക്ക പകുത്ത് നല്‍കാന്‍ തയ്യാറാണ്
ശസ്ത്രക്രിയയ്ക്കും മറ്റ് ചികിത്സകള്‍ക്കുമായി 22 ലക്ഷത്തോളം രൂപ വേണ്ടിവരും. കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന, സജിതയുടെ ഭര്‍ത്താവ് ജോമോന്‍ ഈ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ്. ചികിത്സാ ചിലവുകൾ കണ്ടെത്തുന്നതിനായി സുമനസുകളുടെ സഹായം തേടുകയാണ് ഇപ്പോൾ സജിത.
Sajitha santhosh
Ac. No. 427602010016458
Bank. Union Bank of India, Eettithope branch
IFSC. UBINO542768
G pay no: 9526630845
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...