മദ്രസാ വിദ്യാഭ്യാസത്തെ എതിർത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ; മുഖ്യമന്ത്രിയുടെ പ്രസ്താവന മതവിദ്വേഷമെന്ന് മെഹബൂബ മുഫ്തി

മദ്രസകളിൽ പ്രവേശിക്കപ്പെടുന്ന കുട്ടികൾക്കെതിരെ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 23, 2022, 08:18 PM IST
  • മദ്രസാ വിദ്യാഭ്യാസത്തെ എതിർത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
  • ആധുനിക വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകേണ്ടത്
  • കുട്ടികൾക്ക് തങ്ങളുടെ ഭാവി എന്താകണമെന്ന് കൃത്യമായ ധാരണ ഉണ്ടാകും
മദ്രസാ വിദ്യാഭ്യാസത്തെ എതിർത്ത്   അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ; മുഖ്യമന്ത്രിയുടെ പ്രസ്താവന മതവിദ്വേഷമെന്ന്  മെഹബൂബ മുഫ്തി

കുട്ടികൾക്കുള്ള മദ്രസാ വിദ്യാഭ്യാസത്തെ എതിർത്ത്  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.ആധുനിക വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകേണ്ടത്.ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ ഭാവി എന്താകണമെന്ന് കൃത്യമായ ധാരണ ഉണ്ടാകും.മദ്രസയിൽ പഠിച്ചാൽ ഡോക്ടറോ എ‍ഞ്ചിനീയറോ ആകുന്നതിനെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ലെന്നും   ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.കുട്ടികളെ മതപാഠശാലകളിൽ പ്രവേശിപ്പിക്കുന്നത് മനുഷ്യാവകാശലംഘനമാണ്.മദ്രസ എന്ന വാക്ക് തന്നെ ഇല്ലാതെയാകണം.മദ്രസ എന്ന ആശയം കുട്ടികളുടെ മനസിൽ ഉണ്ടാവുമ്പോൾ പഠിച്ച് ഡോക്ടറോ എഞ്ചിനീയറോ ആവുന്നതിനെ  പറ്റി അവർ ചിന്തിക്കില്ല. 

 മദ്രസയിൽ പഠിക്കണമൊ എന്ന് കുട്ടികളോട് ചോദിച്ചാൽ അവർ ഒരിക്കലും സമ്മതിക്കില്ല. മദ്രസകളിൽ പ്രവേശിക്കപ്പെടുന്ന കുട്ടികൾക്കെതിരെ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്.ഓരോ കുട്ടിയും ശാസ്ത്രം,ഗണിതശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിലാണ് കുട്ടികൾ അറിവ് നേടേണ്ടത്.മതപരമായ  വിദ്യാഭ്യാസത്തിന് മുൻഗണന കൊടുക്കുന്ന മദ്രസകൾ നിലനിൽക്കരുത് എന്നാണ് തന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഖുറാൻ പഠിപ്പിക്കണം എന്നുണ്ടെങ്കിൽ വീട്ടിലിരുത്തി പഠിപ്പിച്ചോളു എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഡൽഹിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കവെ മദ്രസാ വിദ്യാഭ്യാസം എങ്ങനെ മെച്ചപ്പെടുത്താം എന്ന ചോദ്യത്തിന് മറുപടി പറയവേയാണ് ശർമ്മ പരാമർശങ്ങൾ നടത്തിയത്.

എന്നാൽ അസം മുഖ്യമന്തിയുടെ വിവാദ പരാമർശത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തി.മുസ്ലീങ്ങളെ  എങ്ങനെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കാം എന്ന വിഷയത്തിൽ രാജ്യത്തെ മുഖ്യമന്തിമാർ പരസ്പരം മത്സരിക്കുകയാണ് എന്നാണ്   മെഹബൂബ മുഫ്തി പ്രതികരിച്ചത്.ബ്രിട്ടീഷുകാർ ഹിന്ദുക്കളെ മുസ്ലീങ്ങൾക്കെതിരെ  മത്സരിപ്പിച്ചു.ഇന്ന് ബിജെപി അത് ചെയ്യുന്നു.പ്രധാനമന്ത്രി മോദി എല്ലാം നിരീക്ഷിക്കുകയാണ്.അവർ ചെയ്യുന്നതെല്ലാം ശരിയാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ വിശ്വാസം.

രാജ്യത്തിന്റെ ഭരണഘടന  ഇപ്പോഴത്തെ അവസ്തയിൽ താറുമാറായിക്കൊണ്ട് ഇരിക്കുകയാണെന്നും മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു.ബിജെപി  രാജ്യത്തെ ഗുജറാത്ത് മോഡലായും,.യുപി മോഡലായും,യുപി മോഡലായും മാറ്റാൻ ശ്രമിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.ബിജെപി  നേതാക്കളും അംഗങ്ങളും മന്ദിർ മല്ജിദ് പോലുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി മുസ്ലീങ്ങളെ പ്രകോപിതരാക്കുന്നുവെന്നും മുഫ്തി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News