തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഏഴ് സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റ് വീശാനിടയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പ് നൽകി.
കന്യകുമാരി ഭാഗത്ത് രൂപംകൊണ്ട ന്യൂനമർദമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.