സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ദ്ധിപ്പിച്ചേക്കും!

ക്ഷീര കര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഇപ്പോഴത്തേതെന്നാണ് മില്‍മയുടെ വിശദീകരണം.  

Last Updated : Aug 2, 2019, 09:48 AM IST
സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ദ്ധിപ്പിച്ചേക്കും!

സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.  അതിനായി മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. 

ക്ഷീര കര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഇപ്പോഴത്തേതെന്നാണ് മില്‍മയുടെ വിശദീകരണം. കാലിത്തീറ്റയുടെ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ പാലിന്‍റെ വില കൂട്ടാതെ മറ്റൊരു വഴിയില്ലയെന്നാണ് മില്‍മയുടെ നിലപാട്.

വില വര്‍ദ്ധിപ്പിക്കുക അല്ലെങ്കില്‍ സര്‍ക്കാരിന്‍റെ ഇന്‍സെന്റീവ് അനുവദിക്കുക എന്നത് മാത്രമാണ് പോംവഴി. നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച് ശാസ്ത്രീയമായി പഠിക്കാന്‍ ഒരു സമിതിയെ മില്‍മ ചുമതലപ്പെടുത്തിട്ടുണ്ട്.

ഒരാഴ്ചക്കകം സമിതി റിപ്പോര്‍ട്ട് നല്‍കും അതിനുശേഷമേ ലിറ്ററിന് എത്ര രൂപ വര്‍ദ്ധിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കു.

Trending News