മിനിസ്ക്രീൻ താരം സബീറ്റയുടെ അധ്യാപിക മരിച്ചു; അവസാനമായി ഒരുനോക്ക് കാണാൻ പാഞ്ഞെത്തി; ചിത്രങ്ങൾ കാണാം

സബീറ്റയ്ക്ക് സംഗീതം പഠിപ്പിച്ച അധ്യാപികയുടെ മരണമാണ് ഇപ്പോൾ സബീറ്റയെ വിഷമിപ്പിച്ചിരിക്കുന്നത്. പാട്രീസിസ് അമ്മ എന്ന അധ്യാപികയുടെ മരണം അത്രമാത്രം സബീറ്റയെ അലട്ടിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 27, 2022, 11:16 AM IST
  • പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ താരമാണ് സബീറ്റ ജോർജ്
  • സംഗീതം പഠിപ്പിച്ച അധ്യാപികയുടെ മരണമാണ് ഇപ്പോൾ സബീറ്റയെ വിഷമിപ്പിച്ചിരിക്കുന്നത്
  • മേ യുവർ സോൾ റെസ്റ്റ് ഇൻ പീസ്
മിനിസ്ക്രീൻ താരം സബീറ്റയുടെ അധ്യാപിക മരിച്ചു; അവസാനമായി ഒരുനോക്ക് കാണാൻ പാഞ്ഞെത്തി; ചിത്രങ്ങൾ കാണാം

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഉപ്പും മുളകും എന്ന സീരിയൽ എങ്ങനെയാണോ അതുപോലെ തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരയാണ് ചക്കപ്പഴം. ചക്കപ്പഴത്തിലെ കഥാപാത്രങ്ങളും അത്രമേൽ പ്രേക്ഷകർ സ്വീകരിച്ചു. ചക്കപ്പഴത്തിലെ പ്രിയപ്പെട്ട ലളിതാമ്മയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ താരമാണ് സബീറ്റ ജോർജ്. അധികം പ്രായമില്ലാതെ തന്നെ അമ്മ വേഷങ്ങൾ തന്മയത്വത്തോടെ  കൈകാര്യം ചെയ്യാൻ സബീറ്റയ്ക്ക് സാധിച്ചു എന്നതാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം സബീറ്റയുടെ ജീവിതത്തതിൽ ഒരു ദുഖകരമായ സംഭവം നടന്നിരിക്കുകയാണ്. 

സബീറ്റയ്ക്ക് സംഗീതം പഠിപ്പിച്ച അധ്യാപികയുടെ മരണമാണ് ഇപ്പോൾ സബീറ്റയെ വിഷമിപ്പിച്ചിരിക്കുന്നത്. പാട്രീസിസ് അമ്മ എന്ന അധ്യാപികയുടെ മരണം അത്രമാത്രം സബീറ്റയെ അലട്ടിയിട്ടുണ്ട്. സബീറ്റയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കണ്ണീരിൽ കുതിർന്ന മുഖത്തോടെ നിസ്സാഹായവസ്ഥയിൽ നിൽക്കുന്ന നടിയെ കാണാം. കരഞ്ഞ് ക്ഷീണിച്ച സബീറ്റയെ കണ്ട് പ്രേക്ഷകരും വിഷമത്തിലാണ്. സബീറ്റയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ അടിക്കുറിപ്പ് ഇങ്ങനെയാണ്. 

"സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച പാട്രീസിസ് അമ്മയോട് അവസാനമായി യാത്ര പറഞ്ഞു.. മേ യുവർ സോൾ റെസ്റ്റ് ഇൻ പീസ്" എന്ന് പറഞ്ഞുകൊണ്ടാണ് സബീറ്റ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ അധ്യാപികയുടെ ശവപ്പെട്ടിയുടെ മുന്നിൽ കരഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ ജനങ്ങൾ കണ്ടുകഴിഞ്ഞു. സബിറ്റയുടെ  മാനസികാവസ്ഥ മാറി എത്രയും വേഗം സന്തോഷിച്ചുകൊണ്ട് ചിത്രങ്ങൾ പുറത്തുവരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ് മലയാളി സമൂഹം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News