സിനിമ-സീരിയൽ താരം ശാലു മേനോന്‍ വിവാഹിതയായി

Last Updated : Sep 8, 2016, 05:28 PM IST
സിനിമ-സീരിയൽ താരം ശാലു മേനോന്‍ വിവാഹിതയായി

സിനിമ-സീരിയൽ താരം ശാലു മേനോൻ വിവാഹിതയായി. വിവാദങ്ങളുടെ കൊടുംകാലത്തിന് വിരാമമിട്ടാണ് ശാലു മേനോൻ വിവാഹിതയായത്.  സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ സജി നായരാണ് വരന്‍. വ്യഴാഴ്ച രാവിലെ ഗുരുവായൂര്‍ അംബലത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. സുഹൃത്തക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ചങ്ങനാശ്ശേരിയില്‍ വച്ച്‌ ഞായറാഴ്ച വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. 

ഒരുമാസം മുമ്പുതന്നെ ശാലുവിന്‍റെ വിവാഹവാർത്ത പുറത്തുവന്നിരുന്നു. വിവാഹക്ഷണപത്രിക പുറത്തായതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്. ആദ്യം സജി.ജി.നായർ വാർത്തയോടു പ്രതികരിച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ ശാലു തന്നെ വാർത്ത സ്ഥിരീകരിച്ച് രംഗത്തെത്തി. സെപ്തംബർ എട്ടിന് വിവാഹമാണെന്നു പറഞ്ഞ് ക്ഷണപത്രിക ശാലു തന്നെ പുറത്തുവിട്ടു. 

സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളില്‍ ശാലു കുടുങ്ങിരുന്നു. ബിജുരാധകൃഷ്ണനെ രക്ഷപ്പെടാൻ സഹായിച്ചതിന് പോലീസ് അവരെ  അറസ്റ്റ് ചെയ്തിരുന്നു. ഒടുവിൽ ബിജുവിനെ തള്ളിപറഞ്ഞതോടെ കേസുകളിൽനിന്ന് രക്ഷപ്പെടാനായി. പിന്നീട് സീരിയല്‍ രംഗത്തു നിന്നും വിട്ടു നിന്ന ശാലു നൃത്തരംഗത്ത് സജീവമായിരുന്നു. സീരീയലുകള്‍ക്കു പുറമെ വക്കാലത്ത് നാരായണന്‍ കുട്ടി, കാക്കകുയില്‍, കിസാന്‍, മകള്‍ക്ക് തുടങ്ങിയ ചിത്രങ്ങളില്‍ ശാലു അഭിനയിച്ചിട്ടുണ്ട്.

More Stories

Trending News